കണ്ടില്ല എന്ന് നടിച്ചത് അല്ലേ

കത്തോലിക്കാ സന്യാസത്തിനെതിരെ അന്തിചർച്ചകളിലൂടെ, വിനുവിനെ പോലുള്ളവർ നടത്തുന്ന മാധ്യമ ഷണ്ഡത്തരത്തിനെതിരെ ഒരു കന്യാസ്ത്രീയുടെ പോസ്റ്റ് വൈറലാകുന്നു…

സി. സോണിയയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം… വായിക്കുക… പ്രചരിപ്പിക്കുക…

ഏഷ്യാനെറ്റിലെ വിനു മോനേ… ഓടിവായോ… ഇരിങ്ങാലക്കുടയിൽ കുറച്ച് കന്യാസ്ത്രീമാർ എന്താ കാട്ടി കൂട്ടിയിരിക്കുന്നതെന്ന് കണ്ടോ…😯

കേരളത്തിൻ്റെ ഏതെങ്കിലും ഒരു കോണിൽ ഒരു കന്യാസ്ത്രീ ഒന്ന് തുമ്മിയാൽ അന്ന് വൈകിട്ട് 2 മണിക്കൂർ നീണ്ട അന്തിചർച്ച നടത്തുന്ന വിനു മോൻ ഇരിങ്ങാലക്കുടയിൽ നടന്ന സംഭവം കാണാതെ പോയതല്ല, മറിച്ച് കണ്ടില്ല എന്ന് നടിച്ചത് അല്ലേ കൊച്ചു കള്ളാ..? അയ്യോ കണ്ടില്ല എന്ന് നടിച്ചു എന്ന് പറയുന്നതും ഒരു പക്ഷെ ശരിയല്ല… കഴിഞ്ഞ കുറേ വർഷങ്ങളായി നെഗറ്റീവ് കാര്യങ്ങളിൽ മാത്രം ഡോക്ടറേറ്റ് എടുത്തു വരുകയാണ് വിനു എന്നത് അങ്ങ് മറന്നു പോയി…!!😉

കേരളത്തിൽ നടക്കുന്ന എന്തിനും ഏതിനും ക്രൈസ്തവ സന്യസ്തരുടെ തലയിലേക്ക് മെക്കിട്ട് കയറുന്ന മാധ്യമ ജഡ്ജിമാരോട്: ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രോവിൻസിലെ സന്യാസിനിമാർ 15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി കൊടുത്തു കേട്ടോ… കേരളത്തിൽ ആരെങ്കിലും പാവപ്പെട്ടവന് ഒരു ഭവനം ഉണ്ടാക്കി കൊടുത്താൽ വാർത്തകളുടെ ആറാട്ട് നടത്തുന്ന മാധ്യമ മേലാളന്മാർ ക്രൈസ്തവ സന്യസ്തർ നടത്തുന്ന നന്മയ്ക്ക് മുമ്പിൽ തിമിരം ബാധിച്ചവരായി പോയി പോലും… 🧐

ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും നല്ല ഒരു വീടും എന്ന രീതിയിൽ 15 കുടുംബങ്ങൾക്ക് പുതിയ ഭവനങ്ങളുടെ താക്കോൽ കൈമാറിയ സുന്ദരദിനം ആയിരുന്നു ഇന്നലെ. പുതിയ വീടുകൾ ഉണ്ടാക്കി 15 കുടുംബത്തിന് കൈമാറുന്നത് ഈ സന്യാസ സമൂഹം കോടിശ്വരപുത്രിമാർ ആയതിനാലോ, അല്ലെങ്കിൽ വിദേശത്തു നിന്ന് ഒഴുകി എത്തുന്ന തിളങ്ങുന്ന നോട്ടുകെട്ടുകൾ കൊണ്ടോ അല്ല. മറിച്ച് തങ്ങളുടെ ചുറ്റും വേദന അനുഭവിക്കുന്നവരെ സഹായിക്കാനായി സ്വന്തം പിറന്നാളിന് കിട്ടുന്ന ചെറിയ സമ്മാനങ്ങൾ പോലും വേണ്ടെന്നു വച്ച് പകരം ആ തുകയും ഭവനപദ്ധതികൾക്കായി മാറ്റി വയ്ക്കാം, പിന്നെ വായ്ക്ക് രുചി നല്കുന്ന ഭക്ഷണ സാധനങ്ങൾ ഒക്കെ കുറച്ച് നാളത്തേക്ക് വേണ്ടെന്നു വയ്ക്കാം എന്നിങ്ങനെയുള്ള ചെറിയ ചെറിയ ത്യാഗങ്ങളുടെ ഫലമായാണ് കേട്ടോ… നൂറു കണക്കിന് കന്യാസ്ത്രീമാരുടെ ചെറിയ, അല്ല, വലിയ ത്യാഗങ്ങളുടെ ഫലമായി പടുത്തുയർത്തിയ ഈ പുതിയ ഭവനങ്ങൾക്ക് പത്തരമാറ്റിൻ്റെ തിളക്കം ഉണ്ട്… അഭിനന്ദനം സഹോദരിമാരെ… നിങ്ങൾക്ക് നേരെ ചെളിവാരി എറിയുന്നവരുടെ മുമ്പിൽ ചെറുപുഞ്ചിരിയോടെ ഇനിയും മധുരപ്രതികാരം വീട്ടാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…

സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment