കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ
(കരുണാമയനേ…)
പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (2)
നിത്യനായ ദൈവമേ കാത്തിടേണമേ
(കരുണാമയനേ…)
മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
മണ്‍ കുടീര വാതിലില്‍
നൊമ്പരങ്ങളോടെ വന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറും
എന്നിലെ മൌനം (2)
ഉള്ളു നൊന്തു പാടുമെന്‍ പ്രാര്‍ഥനാമൃതം
(കരുണാമയനേ…)
Karunamayane Kaval Vilakke… Lyrics
Advertisements

Leave a comment