തുമ്മലും ദൈവാനുഗ്രഹവും ഗ്രിഗറി മാർപാപ്പായും
ലത്തീൻ സഭയിൽ സെപ്തംബർ മൂന്നാം തീയതി മഹാനായ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു. (540 – 604 ). AD 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു പറയുന്ന ശൈലി രൂപപ്പെട്ടതിൽ ഗ്രിഗറി മാർപാപ്പയുടെ പങ്ക് പ്രശസം നീയമാണ് അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.
തുമ്മലിനു ശേഷം “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” “നല്ല ആരോഗ്യം ” തുടങ്ങി പല സജ്ഞകളും പാശ്ചാത്യ ലോകത്തും, ഈശോ, അമ്മേ,തുടങ്ങിയ നാമങ്ങൾ മലയാളികളായ കത്തോലിക്കരുടെ ഇടയിലും സർവ്വ സാധാരണമാണ്. ഇതെങ്ങനെ രൂപപ്പെട്ടു ? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചട്ടുണ്ടോ?
“ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്ന ശൈലി പഴയ നിയമത്തിൽ നിന്നും ആദിമ ക്രൈസ്തവ പാരമ്പര്യത്തിൽ നിന്നും വരുന്നതാണ് .സംഖ്യയുടെ പുസ്തകത്തിൽ ഈ ആശംസ നാം കാണുന്നു , ” കര്‍ത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ.”(സംഖ്യ 6:24). “ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ ” എന്ന വാക്യം ആദിമ ക്രൈസ്തവരുടെ ആരാധനക്രമത്തിൽ സർവ്വസാധാരണയായി ഉപയോഗിക്കുന്ന ആശംസ ആയിരുന്നു.
ഏഴാം നൂറ്റാണ്ടു മുതലാണ് “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്ന ശൈലി തുമ്മലുമായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയുടെ നിർദ്ദേേശാനുസരണമാണ് ഈ ശൈലി ഉപയോോഗിക്കാൻ തുടങ്ങിയത്. യുറോപ്പിലാകമാനം പ്ലേഗ് പടർന്നു പിടിച്ചിരുന്ന സമയത്താണ് (AD 590) മഹാനായ ഗ്രിഗറി ഒന്നാമൻ മാർപാപ്പയായി തെരഞ്ഞെടുക്കകപ്പെടുന്നത്. തുമ്മലു വഴി ആയിരുന്നു പ്ലേഗിന്റെ വൈറസ് പ്രധാനമായും പടർന്നിരുന്നത്. അതിനാൽ AD 600 ഫെബ്രുവരി 6 ന് അദ്ദേഹം പുറപ്പെടുവിച്ച ഒരു ഡിക്രിയിൽ ആരു തുമ്മിയാലും ദൈവത്തിന്റെ സംരക്ഷണം യാചിച്ചു കൊണ്ടു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. “
മറ്റൊരു പാരമ്പര്യമനുസരിച്ച് തുമ്മുമ്പോൾ ഒരു മനുഷ്യൻ പെട്ടന്നു പിശാചിന്റെ പ്രലോഭനങ്ങൾക്കു വഴങ്ങുമെന്നു കരുതിയിരുന്നു, അതിൽ നിന്നു രക്ഷ നേടാനായി “ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ” എന്നു മറ്റുള്ളവർ ആശംസിച്ചിരുന്നു.
എന്തുതന്നെ അയാലും രോഗമോ സഹനങ്ങളോ വരുമ്പോൾ ദൈവനാമം വിളിച്ചു ആശംസ നേരുന്നതു സൗഖ്യദായകവും നല്ല പാരമ്പര്യവുമാണ്.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a reply to Nelsapy Cancel reply