ഏലിയാ-സ്ലീവാ–മൂശേക്കാലം
സ്ലീവാ ഒന്നാം ഞായർ
മത്താ 4, 12-17
സന്ദേശം

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച നാം ആചരിക്കുന്നത്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലുംക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെ ന്ന് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. ഈ ദൈവവചനഭാഗത്തിനും സന്ദേശത്തിനും വലിയ പ്രാധാന്യമുണ്ട്.
വ്യാഖ്യാനം
ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തു വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം…
View original post 794 more words