പുലർവെട്ടം 527

{പുലർവെട്ടം 527}

 
പെട്ടന്നൊരു ദിവസമാണ് ദൈവങ്ങൾക്ക് ഭൂമിയിലെ ജീവജാലങ്ങളോട് അനുഭാവം നഷ്ടമായത്.ആകാശത്തിനും അവർക്കുമിടയിൽ ഒരു കരിമ്പടം വിതാനമാക്കി ഇരുട്ട് കൊണ്ട് അവരെ ശിക്ഷിക്കുകയായിരുന്നു അടുത്ത ചുവട്.അതിനുശേഷം ഭൂമിയുടെ മേൽ പതിഞ്ഞ ദുര്യോഗങ്ങളെ എണ്ണിത്തീർക്കേണ്ട ബാധ്യതയില്ല.
 
ഒരു ചെറുകിളിയാണ് വെളിച്ചത്തിന്റെ പോരാളിയാവാൻ നിശ്ചയിച്ചത്. ക്ലേശകരമായ യാത്രയിൽ ഇരുട്ടിന്റെ കട്ടിപ്പുതപ്പിനെ തൊടാനതിനായി. തൻ്റെ ഇളം കൊക്കുകൾ കൊണ്ട് അതിനെ കൊത്തിക്കീറാൻ ശ്രമമാരംഭിച്ചു. അങ്ങിങ്ങായി നിറയെ സുഷിരങ്ങൾ ഉണ്ടായി. ദൈവങ്ങൾക്ക് പ്രസാദിക്കുവാൻ ആ അർച്ചന മതിയായിരുന്നു. ആ സുഷിരങ്ങളെല്ലാം നക്ഷത്രങ്ങളായി.
 
‘ബേഡ്സ് ഓഫ് പാരഡൈസ്’എന്ന ചിത്രത്തിൽ ആവശ്യത്തിലേറെ ഭയാശങ്കകളുള്ള ഒരു കൂട്ടുകാരിയെ തൻ്റെ അച്ഛൻ പറഞ്ഞു തന്ന കഥയെന്ന മട്ടിൽ പറഞ്ഞു പ്രകാശിപ്പിക്കുകയാണ് അവൾ.കഠിനരാവുകളെ, കഥകളുടെ എത്രയെത്ര താരകാർച്ചിതവാനങ്ങളാണ് കാത്തിരിക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

പുലർവെട്ടം | Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment