Pulariyil Nidrayunarnnange… Lyrics

പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവനസന്നിധിയണയുന്നു
കര്‍ത്താവേ നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു

മനുജകുലത്തിന്‍ പാലകനേ
വിനയമോടങ്ങയെ വാഴ്ത്തുന്നു
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ.

പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ.

കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയാനുഗ്രഹമേകണമേ.

ദൈവപിതാവിന്‍ സൌഹൃദവും
സുതനുടെ കൃപയുമനുഗ്രഹവും
ദൈവാത്മാവിന്‍ പ്രീതിയുമെന്‍
വഴിയില്‍ വിശുദ്ധി വിതയ്ക്കട്ടേ.

(പുലരിയില്‍…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment