കരുണാമയനേ കാവല്‍ വിളക്കേ
കനിവിന്‍ നാളമേ (2)
അശരണരാകും ഞങ്ങളെയെല്ലാം
അങ്ങില്‍ ചേര്‍ക്കണേ
അഭയം നല്‍കണേ

(കരുണാമയനേ…)

പാപികള്‍ക്കു വേണ്ടി വാര്‍ത്തു നീ
നെഞ്ചിലെ ചെന്നിണം
നീതിമാന്‍ നിനക്കു തന്നതോ
മുള്‍ക്കിരീട ഭാരവും
സ്നേഹലോലമായ് തലോടാം
കാല്‍ നഖേന്ദുവില്‍ വിലോലം (സ്നേഹലോലമായ്…)
നിത്യനായ ദൈവമേ കാത്തിടേണമേ

(കരുണാമയനേ…)

മഞ്ഞു കൊണ്ടു മൂടുമെന്‍റെയീ
മണ്‍ കുടീര വാതിലില്‍
നൊമ്പരങ്ങളോടെ വന്നു ഞാന്‍
വന്നു ചേര്‍ന്ന രാത്രിയില്‍
നീയറിഞ്ഞുവോ നാഥാ നീറും
എന്നിലെ മൌനം (നീയറിഞ്ഞുവൊ…)
ഉള്ളു നൊന്തു പാടുമെന്‍
പ്രാര്‍ഥനാമൃതം

(കരുണാമയനേ…)

Advertisements
Fediverse reactions
October 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading