Mother of Holy Rosary
Day: October 6, 2021
Rev. Fr Geevargheese Chenkileth (1934-2004)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… കത്തോലിക്കാ സഭയുടെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് വിശ്വാസം സ്വീകരിച്ച് പുരോഹിതനായ, ഗീവർഗീസ് ചെങ്കിലേത്ത് അച്ചൻ... ചെങ്ങന്നൂർ അടുത്ത് പെരിങ്ങേലിപ്പുറത്ത് തോന്നയ്ക്കാട് ഓർത്തഡോക്സ് ഇടവകാംഗമായിരുന്ന തോമസിന്റെയും മറിയാമ്മയുടെയും മകനായി 1934 ഏപ്രിൽ 22ന് ഗീവർഗീസ് ജനിച്ചു. തോമസ്, കുഞ്ഞമ്മ, ഉണ്ണൂണ്ണി, അന്നക്കുട്ടി, പാപ്പച്ചൻ, കുഞ്ഞുകുഞ്ഞ് എന്നീ 6 സഹോദരങ്ങളുണ്ടായിരുന്നു. മാവേലിക്കര, തഴക്കര എം. എസ്. എസ്. ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗീവർഗീസ് കുടുംബം … Continue reading Rev. Fr Geevargheese Chenkileth (1934-2004)
ദിവ്യബലി വായനകൾ Our Lady of the Rosary
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ....✝🍛🍸🙏🏼....🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം_____________ 🔵 വ്യാഴം, 7/10/2021 Our Lady of the Rosary on Thursday of week 27 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ മാനസങ്ങളില്‍ അങ്ങേ കൃപ ചൊരിയണമേ. മാലാഖയുടെ സന്ദേശത്താല്‍, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍, അവിടത്തെ പീഡാസഹനവും കുരിശുംവഴി ഉയിര്‍പ്പിന്റെ മഹത്ത്വത്തിലേക്ക് നയിക്കപ്പെടുമാറാകട്ടെ അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന … Continue reading ദിവ്യബലി വായനകൾ Our Lady of the Rosary
ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി
💕🙏✝️ ജപമണികൾ 🌼🛐 ❣️ - 6 ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി ഇവൻ / ഇവൾ എനിക്ക് പ്രിയപ്പെട്ടവൻ എന്ന് പറയിപ്പിക്കാനാണ് ഏറ്റവും വിഷമം. അത് കേൾക്കാനാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടവും. ഒരു ഭവനസന്ദർശന സമയം. ഒരു വീട്ടിലേക്ക് പ്രവേശിച്ചു. മുൻവശത്ത് തന്നെ ബുദ്ധിവളർച്ച കുറവുള്ള ഒരു ആൺകുട്ടി ഇരിയ്ക്കുന്നു. അവനാണ് എനിക്ക് പൂ തന്ന് സ്വീകരിച്ചത്. മനസ്സ് കുഞ്ഞിൻ്റെതെങ്കിലും അവനു ശാരീരികമായി പ്രായമുണ്ട്. അമ്മ വന്നു വിശേഷങ്ങൾ പറഞ്ഞു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അകത്ത് … Continue reading ഇവൻ എൻ്റെ പ്രിയ പുത്രൻ /പുത്രി
ദീപിക – എന്ത്, എന്തിന്?
#ദീപിക - #എന്ത്, #എന്തിന്?സ്നേഹിതരേ ,ഇന്നലെയും ഇന്നും നാളെയും കേരള കത്തോലിക്കാ സമൂഹം ദീപികയേപ്പറ്റി ചൂടൻ ചർച്ചകളിൽ പങ്കെടുക്കും. ദീപികയുടെ ഒന്നാം പേജിൽ BJP പരസ്യം വരുന്നതാണ് ഇന്നത്തെ വിഷയം. നാളെ ഇലക്ഷൻ ദിനത്തിൽ CPM പരസ്യം ഒന്നാം പേജിൽ നിറഞ്ഞു വരുന്നതാണ് വിഷയം. കാശു കണ്ടപ്പോൾ .ദീപികയുടെ സഭാ സ്നേഹം ചാണകക്കുഴിയിലായി... മോദിയെ ദീപിക പിൻ തുണയ്ക്കുന്നു, തുടങ്ങിയ വിമർശനങ്ങൾ ...ചിലർ പത്രം കത്തിക്കുന്നു. ചിലർ പത്രം ഉപേക്ഷിക്കുന്നു....ആകെ പ്രശ്ന പ്രളയം. സ്നേഹിതരേ ,സത്യത്തിൽ BJP … Continue reading ദീപിക – എന്ത്, എന്തിന്?
യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന
ജോസഫ് ചിന്തകൾ 302 പ്രാർത്ഥിക്കുന്ന യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയുമായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 5. 1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനത്തെപ്പറ്റിയും യൗസേപ്പിതാവിൻ്റെ സാന്നിധ്യത്തെപ്പറ്റിയും അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു. "ഞാൻ പാതിരാ കുർബാനയ്‌ക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ലേഹമിൽ ദിവ്യപ്രഭ … Continue reading യൗസേപ്പിനെ ദർശനത്തിൽ കണ്ട വിശുദ്ധ ഫൗസ്റ്റീന
പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ
പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ ഒന്നാമത്തെ പ്രാർത്ഥന ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിൻ്റെ എല്ലാ … Continue reading പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ
നിധി
ഓ സാമ്യമകന്ന സാന്നിധ്യമേ, ദൈവസ്നേഹത്തിന്റെ കത്തുന്ന കനലും, ആത്മീയവരങ്ങളുടെ ആള്‍രൂപവും നിത്യതയുടെ നേരും ക്രിസ്ത്യനിയുടെ നിധിയും നീയാണ്.- - - - - - - - - - - - - - - - - -ഗ്രാനഡയിലെ ലൂയിസ്.മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "O Jesus, I want to live in the present moment, to live as if this were the last day … Continue reading നിധി
മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി
ജോസഫ് ചിന്തകൾ 301 ജോസഫ്: മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി രണ്ടാം ക്രിസ്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ തിരുനാളാണ് ഒക്ടോബർ നാലാം തീയതി. അസീസിയുടെ സമാധാന പ്രാർത്ഥനയുടെ രണ്ടാം ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. "ഓ ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ " വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രാർത്ഥനാ ഭാഗമാണിത്. ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ … Continue reading മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കിയ വ്യക്തി
ഹൃദയകാഠിന്യമില്ലാത്തവൻ
ജോസഫ് ചിന്തകൾ 300 ജോസഫ് ഹൃദയകാഠിന്യമില്ലാത്തവൻ ലത്തീൻ ആരാധനക്രമത്തിലെ ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായറാഴ്ചയിൽ വചന വിചിന്തനം മർക്കോസിൻ്റെ സുവിശേഷം പത്താം അധ്യായം രണ്ടു മുതൽ 16 വരെയുള്ള വാക്യങ്ങളായിരുന്നു. വിവാഹ മോചനത്തെ സംബന്ധിച്ചുള്ള പ്രബോധനമായിരുന്നു ആദ്യത്തേത് . ഭാര്യയെ ഉപേക്‌ഷിക്കുന്നതു നിയമാനുസൃതമാണോ? എന്നു ഫരിസേയര്‍ ചോദിക്കുമ്പോൾ അതിനുള്ള മറുപടിയായി മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? എന്ന് ഈശോ മറു ചോദ്യം ഉന്നയിക്കുന്നു. ഉപേക്‌ഷാപത്രം കൊടുത്ത് അവളെ ഉപേക്‌ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട് എന്ന് ഫരിസേയർ … Continue reading ഹൃദയകാഠിന്യമില്ലാത്തവൻ
ഭൂമിയിലെ കാവൽ മാലാഖ
ജോസഫ് ചിന്തകൾ 299 ജോസഫ് സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ ഭൂമിയിലെ കാവൽ മാലാഖ ഒക്ടോബർ രണ്ടാം തീയതി കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുവാണല്ലോ.കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. യുവജന മതബോധന ഗ്രന്ഥത്തിൽ (YOUCAT) "ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു” (55) എന്നു പഠിപ്പിക്കുന്നു. ദൈവപുത്രനായ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിനു ഈശോയുടെ കാവൽ മാലാഖയുടെ ചുമതല കൂടി ഉണ്ടായിരുന്നു … Continue reading ഭൂമിയിലെ കാവൽ മാലാഖ
അനുദിന വിശുദ്ധർ (Saint of the Day) October 6th – St. Bruno
https://youtu.be/9yEy0soT_Uc അനുദിന വിശുദ്ധർ (Saint of the Day) October 6th - St. Bruno
ദൈവ പിതാവിനെ അനുസരിച്ചവൻ
ജോസഫ് ചിന്തകൾ 303 ജോസഫ്: വിവേകത്തോടും ഉത്സാഹത്തോടു കൂടി ദൈവ പിതാവിനെ അനുസരിച്ചവൻ കർത്തൂസിയൻ ഓർഡറിൻ്റെ (Carthusian Order) സ്ഥാപകനായ വിശുദ്ധ ബ്രൂണോയുടെ ഓർമ്മ ദിനമാണ് ഒക്ടോബർ 6. രണ്ടാം ഉർബാൻ മാർപാപ്പയുടെ സുഹൃത്തും ഉപദേശകനുമായിരുന്നു വിശുദ്ധ ബ്രൂണോ. നിശബ്ദതയും ഏകാന്തതയും ഇഷ്ടപ്പെട്ടിരുന്ന ബ്രൂണോയുടെ പ്രസിദ്ധമായ നിരീക്ഷണമാണ് ലോകം മാറ്റത്തിനു വിധേയപ്പെടുമ്പോൾ കുരിശ് സ്ഥായിയായി നിലകൊള്ളുന്നു എന്നത്. വിവേകത്തോടും ഉത്സാഹത്തോടു കൂടി നിങ്ങൾ ശരിയായ അനുസരണം അനുഷ്ഠിക്കുമ്പോൾ തിരുലിഖിതങ്ങളിലെ ഏറ്റവും മനോഹരവും പുഷ്ടികരവുമായ ഫലം … Continue reading ദൈവ പിതാവിനെ അനുസരിച്ചവൻ