ജോസഫ് ചിന്തകൾ 303
ജോസഫ്: വിവേകത്തോടും ഉത്സാഹത്തോടു കൂടി ദൈവ പിതാവിനെ അനുസരിച്ചവൻ
 
കർത്തൂസിയൻ ഓർഡറിൻ്റെ
(Carthusian Order) സ്ഥാപകനായ വിശുദ്ധ ബ്രൂണോയുടെ ഓർമ്മ ദിനമാണ് ഒക്ടോബർ 6. രണ്ടാം ഉർബാൻ മാർപാപ്പയുടെ സുഹൃത്തും ഉപദേശകനുമായിരുന്നു വിശുദ്ധ ബ്രൂണോ. നിശബ്ദതയും ഏകാന്തതയും ഇഷ്ടപ്പെട്ടിരുന്ന ബ്രൂണോയുടെ പ്രസിദ്ധമായ നിരീക്ഷണമാണ് ലോകം മാറ്റത്തിനു വിധേയപ്പെടുമ്പോൾ കുരിശ് സ്ഥായിയായി നിലകൊള്ളുന്നു എന്നത്.
 
വിവേകത്തോടും ഉത്സാഹത്തോടു കൂടി നിങ്ങൾ ശരിയായ അനുസരണം അനുഷ്ഠിക്കുമ്പോൾ തിരുലിഖിതങ്ങളിലെ ഏറ്റവും മനോഹരവും പുഷ്ടികരവുമായ ഫലം സവിവേകം നീ ശേഖരിക്കുയാണ് ചെയ്യുന്നത് എന്ന് സഹ സന്യാസിമാരെ ബ്രൂണോ ഉപദേശിച്ചിരുന്നു. വിശുദ്ധ ബ്രൂണോയുടെ ഈ ഉപദേശത്തിൽ യൗസേപ്പിതാവിൻ്റെ ചൈതന്യം നിഴലിച്ചു നിൽക്കുന്നു.
 
വിവേകത്തോടും ഉത്സാഹത്തോടു കൂടി ദൈവ പിതാവിനെ അനുസരിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ് . ആ ദിവ്യമായ അനുസരണം വഴി ദൈവ പിതാവിൻ്റെയും സ്വർഗ്ഗത്തിൻ്റെയും പ്രീതിക്ക് അവൻ അവകാശിയായി. വിവേകത്തോടും ഉത്സാഹത്തോടും കൂടെ അനുസരിക്കാൻ തയ്യാറായാൽ അനുഗ്രഹം അവകാശമാക്കാം എന്നതാണ് യൗസേപ്പിതാവു നമുക്കു നൽകുന്ന പാഠം.
 
“തന്റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അര്പ്പിക്കുന്നതോ കര്ത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാള് ശ്രേഷ്‌ഠം; മുട്ടാടുകളുടെ മേദസ്‌സിനെക്കാള് ഉത്‌കൃഷ്‌ടം.” (1 സാമു 15 : 22).
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Advertisements
Fediverse reactions
October 2021
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading