ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ട് ഇന്ന് 103 വർഷം തികയുന്നു.
നവംബർ 11, 1918- 2021
1918 നവംബർ മാസം 11-ാം തീയതി ലോക ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച ആദ്യ മഹാദുരന്തം അവസാനിച്ച ദിവസം, കൃത്യമായി പറഞ്ഞാൽ 1918 നവംബർ മാസം 11ാം തിയതി 11 മണിക്കാണ് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത്.
1918 നവംബർ 11 നു ഒന്നാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളും അവരുടെ എതിരാളിയായ ജർമ്മനിയുമായി ചേർന്നു യുദ്ധവിരാമത്തിനായി ഉടമ്പടി ഒപ്പുവച്ചതോടെയാണു ഒന്നാം ലോകമഹാ യുദ്ധത്തിനു തിരശീല വീണത്. ഈ ഉടമ്പടി Armistice of 11 November 1918 എന്നറിയപ്പെടുന്നത്. കരാർ ഒപ്പിട്ട സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ Armistice of Compiege (കംബൈൻഗിനിലെ യുദ്ധവിരാമ ഉടമ്പടി ) എന്നും ഇതു അറിയപ്പെടുന്നു. 1918 നവംബർ മാസം പതിനൊന്നാം തീയതി പാരീസ് സമയം പതിനൊന്നു മണിക്കാണ് ഈ ഉടമ്പടി പ്രാബല്യത്തിലാകുന്നത്. സംഖ്യ കക്ഷികളുടെ വിജയത്തിന്റെയും ജർമനിയുടെ പൂർണ്ണമായ തോൽവിയുടെയും ബാക്കികിപത്രമാണ് ഈ ഉടമ്പടി എങ്കിലും ഒന്നാം ലോകമഹാായുദ്ധത്തിൽ ജർമ്മനിയുടെ കീഴടങ്ങലിന്റെ രേഖയല്ലിത്. 1919 ജൂണ് 28ന് വെഴ്‌സായ് ഉടമ്പടി പ്രാബല്യത്തില് വന്നതോടെയാണ് യുദ്ധത്തിന് ഔദ്യോഗികമായി വിരാമമായത്. സഖ്യകക്ഷികളുടെ സുപ്രീം കമാൻഡർ മാർഷൽ ഫെർഡിനാൻഡ് ഫോക്കാണ് ഇതിലെ വ്യവസ്ഥകൾ പ്രധാനമായും എഴുതി ഉണ്ടാക്കിയത്.
ചരിത്രം ഇങ്ങനെ
ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി പടവെട്ടിയ യുദ്ധമാണ് ഒന്നാം ലോക മഹായുദ്ധം. ഫ്രാൻസ്…
View original post 174 more words


Leave a comment