❤ പ്രിയപ്പെട്ടവരെ, ഉണ്ണീശോയുടെ വരവിനായി തീക്ഷ്ണതാപൂർവ്വം നമുക്ക് ഒരുങ്ങാം❤
December 1 to 25
🙏 ഒന്നാം ദിവസം – സ്വർണ്ണമാല
പ്രാർത്ഥനാമുറി, രൂപക്കൂട്, തിരു ഹൃദയത്തിന്റെ രൂപം, വിശുദ്ധരുടെ രൂപങ്ങൾ എന്നിവ തുടച്ചു വൃത്തിയാക്കുക. വിശുദ്ധഗ്രന്ഥം പൊതിഞ്ഞ് വൃത്തിയായി സൂക്ഷിക്കുക.
🙏 രണ്ടാം ദിവസം – സ്വർണ്ണവള
ജപമാല മുട്ടിന്മേൽ നിന്ന് ഭക്തിയോടും, ശ്രദ്ധയോടും കൂടി ചൊല്ലുക. ദിവസവും ഇതാവർത്തിക്കുക.
🙏 മൂന്നാം ദിവസം – തള
കുടുംബ പ്രാർത്ഥനക്ക് ശേഷം പരസ്പരം നമുക്ക് സ്തുതി ചൊല്ലാം. ഇത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറട്ടെ.
🙏 നാലാം ദിവസം – സ്വർണ അരഞ്ഞാണം
*ഭക്ഷണം കഴിക്കുന്നതിന് മുമ്പ് “കർത്താവെ അങ്ങയുടെ കരുണയാൽ ഞങ്ങളെയും, ഞങ്ങൾക്ക് നൽകിയ ഈ ആഹാര സാധനങ്ങളെയും ആശിർവദിച്ച നുഗ്രഹിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഭക്ഷണത്തിനു ശേഷം” ഞങ്ങളുടെ കർത്താവേ ഞങ്ങളുടെ ദൈവമേ അങ്ങ് ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു” എന്ന് ചൊല്ലി നമുക്ക് നന്ദി പറയാം.
* ഭക്ഷണത്തിന്മേൽ കുരിശടയാളം വര ച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കാൻ ആരംഭിക്കുക.
ദിവസവും ഇതാവർത്തിക്കാൻ മറക്കരുതെ.
🙏 അഞ്ചാം ദിവസം – പട്ടുമെത്ത
എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് “ഈശോ മറിയം യൗസെപ്പേ എന്റെ ആത്മാവിനെ നിങ്ങളുടെ കരങ്ങളിൽ ഞാൻ ഭരമേൽപ്പിക്കുന്നു” എന്ന് നമുക്ക് ഏറ്റു പറയാം.
*കിടക്കയുടെ നാല് മൂലയിലും കുരിശു വരയ്ക്കാം.
🙏 ആറാം ദിവസം – സോപ്പ്
ഉണരുമ്പോൾ തന്നെ അഞ്ചുമിനിറ്റ് പരിശുദ്ധാത്മാവ് നമ്മിൽ നിറയാൻ പ്രാർത്ഥിക്കുക( ദിവസവും ഇത് ചെയ്യാൻ തുടർന്നും ശ്രദ്ധിക്കുമല്ലോ ).
🙏 ഏഴാം ദിവസം – പൗഡർ
നമ്മൾ ആരെയെങ്കിലും ഫോൺ വിളിക്കുമ്പോഴും, സ്വീകരിക്കുമ്പോഴും ഗുഡ് മോർണിംഗിന് ശേഷം “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന് പറഞ്ഞ് ആരംഭിക്കുക. തുടർന്നും ഇത് ഒരു പതിവ് ആക്കുക.
🙏 എട്ടാം ദിവസം – കൺമഷി
നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വേണ്ടി 3 നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കുക.
🙏 ഒമ്പതാം ദിവസം – പൊട്ട്
നമുക്ക് മാമോദിസ, സ്ഥൈര്യലേപനം, ആദ്യകുർബാന നൽകിയ വൈദികർക്കുവേണ്ടി മൂന്ന് എത്രയും ദയയുള്ള മാതാവേ എന്ന ജപം ചൊല്ലി പ്രത്യേകം പ്രാർത്ഥിക്കുക.
🙏 പത്താം ദിവസം – ക്രീം
നമ്മെ പഠിപ്പിച്ചിട്ടുള്ള, പഠിപ്പിച്ച് കൊണ്ടിരിക്കുന്ന അധ്യാപകർക്ക് വേണ്ടി ഒരു കരുണക്കൊന്ത ചൊല്ലി പ്രാർത്ഥിക്കുക.
🙏 പതിനൊന്നാം ദിവസം – പെർഫ്യൂം
നാം ജനിച്ച ഉടനെ നമ്മെ ആദ്യമായി കയ്യിലെടുത്ത ഡോക്ടറിനും, നഴ്സിനും വേണ്ടി മൂന്ന് സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലി പ്രാർത്ഥിക്കുക.
🙏 പന്ത്രണ്ടാം ദിവസം – സോക്സ്
നമ്മുടെ ഇടവകയിലെ ബഹുമാനപ്പെട്ട വികാരിയച്ചനും, സന്യസ്തർക്കും, മതാ ധ്യാപകർക്കും വേണ്ടി മൂന്ന് പരിശുദ്ധ രാജ്ഞി എന്ന ജപം ചൊല്ലുക.
🙏 പതിമൂന്നാം ദിവസം – ഷൂസ്
പകർച്ചവ്യാധികളുടെ നിർമാർജനത്തിന് വേണ്ടി “ഈശോയുടെ തിരു രക്തമേ ലോകം മുഴുവനെയും രക്ഷിക്കണമേ ” എന്ന് 33 പ്രാവശ്യം ചൊല്ലുക.
🙏 പതിനാലാം ദിവസം – പുതപ്പ്
നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകൻ/ അധ്യാപികയെ വിളിച്ച് സൗഹൃദ സംഭാഷണം നടത്തുക. അവരുടെ നന്മകൾ അവരോട് പറയുക.
🙏 പതിനഞ്ചാം ദിവസം- സ്വെറ്റർ
ഉണർ ന്നതിനുശേഷം കിടക്ക വൃത്തിയായി വിരിച്ചിടുക. പുതപ്പ് മടക്കി വയ്ക്കുക. ഇത് എന്നും ഒരു ശീലമാക്കുക.
🙏 പതിനാറാം ദിവസം – തൊപ്പി
നമ്മുടെ ക്രിസ്തീയ വിശ്വാസം വർദ്ധിക്കാൻ ഒരു വിശ്വാസ പ്രമാണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചൊല്ലുക.
🙏 പതിനേഴാം ദിവസം – തൊട്ടിൽ
നമ്മുടെ പോക്കറ്റ് മണിയുടെ ഒരു ഭാഗം ( കൂടുതൽ/ കുറവ് ) ഉള്ളത് അനുസരിച്ച് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കുക.
🙏 പതിനെട്ടാം ദിവസം – തലയിണ
മൂന്നു കൂട്ടുകാരുമായി തിരുവചനം ലുക്കാ 2:52 പങ്കിടുക. ( നേരിൽ പറയുകയോ message അയയ്ക്കുകയോ ചെയ്യാം ).
🙏 പത്തൊമ്പതാം ദിവസം – ഉടുപ്പ്
നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി 13 ത്രിത്വസ്തുതി( പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന )
ചൊല്ലുക.
🙏 ഇരുപതാം ദിവസം – മോതിരം
നമ്മുടെ കാവൽ മാലാഖയുടെ സ്തുതിക്കായി ഒരു സ്വർഗ്ഗസ്ഥനായ പിതാവെ,ഒരു നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി ചൊല്ലുക.
🙏 ഇരുപത്തിയൊന്നാം ദിവസം – പൊന്ന്
നമ്മുടെ പേരിന്റെ വിശുദ്ധരോട് നമുക്ക് വേണ്ടി
“നമ്മെ ഈശോയോട് ചേർത്ത് നിർത്തണമേയെന്ന് ” പ്രത്യേകം പ്രാർത്ഥിക്കുക.
🙏 ഇരുപത്തിരണ്ടാം ദിവസം – മീറ
ഇന്ന് രാവിലെ അഞ്ചുമിനിറ്റ് വിശുദ്ധ ഗ്രന്ഥം വായിക്കുക. ഇത് ഒരു പതിവ് ആക്കുക.
🙏 ഇരുപത്തിമൂന്നാം ദിവസം – കുന്തിരിക്കം
*നന്നായി ഒരുങ്ങി കുമ്പസാരിക്കുക.
* കൂടാതെ വീടും പരിസരവും വൃത്തിയാക്കുക.
🙏 ഇരുപത്തിനാലാം ദിവസം – പൂത്തിരി
നമ്മുടെ ഇടവകയിലെ എല്ലാ യുവജനങ്ങൾക്കും, കുഞ്ഞുങ്ങൾക്കും വേണ്ടി “പരി ശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസി ക്കും “ലുക്കാ 1:35 ഈ തിരുവചനം 7 പ്രാവശ്യം ഏറ്റു ചൊല്ലി പ്രാർത്ഥിക്കുക.
🙏 ഇരുപത്തിയഞ്ചാം ദിവസം – പുൽക്കൂട്
*മാതാ പിതാക്കളെ വീട്ടുജോലികളിൽ സ്നേഹപൂർവ്വം സഹായിക്കുക.
*ഉണ്ണീശോയ്ക്ക് പിറക്കാൻ മനോഹരവും, ലളിതവുമായ പുൽക്കൂട് നിർമ്മിക്കുക.
*നമ്മുടെ പ്രിയപ്പെട്ടവർക്കെല്ലാം ക്രിസ്തുമസ് ആശംസകൾ നേരുക.
🌹സാധിക്കുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് ലോകം മുഴുവന് വേണ്ടിയും, നമ്മുടെ കുടുംബങ്ങൾക്ക് വേണ്ടിയും, നമ്മുടെ ഇടവകയ്ക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കാൻ മറക്കരുതേ 🌹



Leave a comment