രാജാവിന്‍ രാജാവെഴുന്നള്ളുന്നു
ദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നു
മലര്‍ വീഥിയൊരുക്കി മാലാഘമാര്‍
പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍
ഹാലേലൂയ്യാ… (3)
ഹാ…ലേ…ലൂയ്യാ…
(രാജാവിന്‍ …..)
കന്യാമറിയത്തിന്‍ പുണ്യപുത്രന്‍
കൈവല്യരൂപനായ് അവതരിച്ചു… (2)
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ… (2)
(രാജാവിന്‍…)
കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു…. (2)
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു… (2)
(രാജാവിന്‍…)
Advertisements