പാലാ രൂപതാംഗമായ ഫാ. ബ്രൂണോ കണിയാരത്തിന്റെ (ആത്മാവച്ചൻ) നാമകരണ നടപടികൾക്ക്
വത്തിക്കാൻ അനുമതി നൽകി. ദൈവദാസപ്രഖ്യാപനത്തിനായി കുര്യനാട് ആശ്രമദേവാലയത്തിൽ ഒരുക്കങ്ങൾ തകൃതിയാണ്.
സന്യാസജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിച്ച ആത്മാവച്ചന്റെ ദൈവദാസപ്രഖ്യാപനത്തിനായി കുര്യനാട് ആശ്രമദേവാലയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. സെന്റ് ആൻസ് ആശ്രമദേവാലയം ചരിത്രനിമിഷത്തിനായി മുൻപെങ്ങും കണ്ടില്ലാത്തവിധമാണ് ഒരുങ്ങുന്നത്. ആണ്ടുകളായുള്ള പ്രാർത്ഥന ദൈവം കേട്ടതിന് നന്ദിചൊല്ലി ഒരുമിക്കാൻ വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് നടക്കുന്നത്.
വിശുദ്ധ അന്നാമ്മയുടെ അനുഗ്രഹകടാക്ഷത്തിൽ പരിലസിക്കുന്ന കുര്യനാട് ഗ്രാമത്തിന് ദൈവസന്നിധിയിൽ ഒരു മദ്ധ്യസ്ഥനെക്കൂടി ലഭിച്ചതിന്റെ ആവേശമാണ്. ദേവാലയത്തോട് ചേർന്ന് പന്തലൊരുക്കിയും ആത്മാവന്റെ കബറിടത്തിൽ പൂക്കൾ സമർപ്പിച്ചും അച്ചന്റെ ജീവിതത്തിന് സാക്ഷ്യം വഹിച്ച മുറിയെ പ്രധാന സന്ദർശന കേന്ദ്രമാക്കിയുമൊക്കെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി ആശ്രമം പ്രിയോർ ഫാ. ടോം മാത്തശേരിൽ സിഎംഐ പറഞ്ഞു.
ആത്മാവച്ചന്റെ 30-ാം ചരമവാർഷികദിനമായ 2021 ഡിസംബർ 15ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00നാണ് ദൈവദാസപദവി പ്രഖ്യാപനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലി മധ്യേ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപനം നടത്തും. പാലാ രൂപത ചാൻസലർ റവ. ഡോ. ജോസ് കാക്കല്ലിൽ ദൈവദാസപദവി സംബന്ധിച്ച അനുമതിപത്രങ്ങൾ വായിക്കും. പാലാ രൂപത വികാരി ജനറാൾമാരായ മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോണ്‍. ജോസഫ് തടത്തിൽ, മോണ്‍. ജോസഫ് മലേപറന്പിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്, റവ.ഡോ. ജോസഫ് കടുപ്പിൽ, റവ.ഡോ. ഡൊമിനിക് വെച്ചൂർ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, സിഎംഐ വികാർ ജനറാൾ ഫാ. ജോസി താമരശേരിൽ സിഎംഐ, കോട്ടയം പ്രോവിൻഷ്യാൾ റവ.ഡോ. ജോർജ് എടയാടിയിൽ സിഎംഐ, ജഗദൽപ്പൂർ പ്രൊവിഷ്യാൾ ഫാ. തോമസ് വടക്കുംകര സിഎംഐ, റവ.ഡോ. തോമസ് ഐക്കര സിഎംഐ, ജനറൽ കൗണ്‍സിലർമാർ, പ്രൊവിൻഷ്യൽ കൗണ്‍സിലർമാർ തുടങ്ങിവയവർ തിരുക്കർമങ്ങളിൽ സഹകാർമികരാകും.
രാമപുരം ഇടവകാംഗവും സിഎംഐ സഭാംഗവുമാണ് ഫാ. ബ്രൂണോ കണിയാരത്ത്. പാവപ്പെട്ടവരോട് ചേർന്നുനിന്ന് അവരെ അൾത്താരയോടും ആത്മീയ ജീവിതത്തോടും ചേർത്തുനിറുത്തിയ ആത്മാവച്ചന്റെ ഓർമകളിൽ നിറഞ്ഞ് കുര്യനാട് ഗ്രാമവും കണിയാരകത്ത് കുടുബാംഗങ്ങളും ഒത്തുചേരും.
🟪ആത്മാവച്ചന്റെ ജീവിത മുദ്രകൾ🟥
🧡ദൈവം നടത്തും, ദൈവം നടത്തി, എല്ലാം ദൈവതിരുമനസ്സ് എന്ന് ബോധ്യപ്പെട്ട ദൈവദാസൻ.
💛കുമ്പസാരക്കൂട്ടിലെ ആശ്വാസദായകൻ.
💚കർമ്മല തപശ്ചചര്യകൾ ജീവിതവ്രതമാക്കിയ താപസൻ.
💙ചെറിയവരിൽ ക്രിസ്തുമുഖം കണ്ട പുണ്യാത്മാവ്.
💙അനുസരണം ബലിയെക്കാൾ ശേഷ്ഠമായി കരുതിയ സമർപ്പിതൻ.
💜പ്രാർത്ഥനയിലൂടെ ഊർജ്ജം സ്വീകരിച്ച ആത്മീയമനുഷ്യൻ
💜ജീവിതം സന്ദേശമാക്കിയ വാക്കുകളില്ലാത്ത പ്രഘോഷകൻ.
🟩മുദ്രിതപ്രാത്ഥനകളിലൂടെ കർഷകർക്ക് ആത്മീയസംരക്ഷണം നൽകിയ കർഷക മധ്യസ്ഥൻ.
🟦സക്രാരിയെ ഇഷ്ടസങ്കേതമായി കരുതിയ സന്യാസി.


Leave a comment