കുമ്പസാരത്തിനുള്ള ജപം… സർവ്വശക്തനായ ദൈവത്തോടും…

സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ. (3 തവണ പിഴയടിക്കുന്നു)

കുമ്പസാരത്തിനു ശേഷം

ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേൻ.

A clergyman hears confession from Pope Francis during a Lenten penance service March 9 in St. Peter’s Basilica at the Vatican. The service marked the start of the worldwide celebration of “24 Hours for the Lord,” a period when at least one church in every diocese was invited to be open all night — or at least for extended hours — for confession and eucharistic adoration. (CNS photo/Stefano Rellandini, Reuters) See POPE-LENTEN-PRAYER-SERVICE and POPE-CONFESSORS March 9, 2018.

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment