2021 ലെ ക്രിസ്തുമസ് ആഘോഷത്തിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്ചയാണിന്ന്. ലോകത്തിന് സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തുമസിന്റെ ദിനത്തിൽ ദൈവം പ്രത്യേകമായി നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നൽകിയ വലിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നാമിന്ന് ബലിയർപ്പിക്കുന്നത്. “ദൈവമേ, സകല ജനത്തിനും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു” എന്ന നീതിമാനും ദൈവ ഭക്തനുമായ ശിമയോൻ പറഞ്ഞതുപ്പോലെ പറയുവാനുള്ള അവസരമാണ് ക്രിസ്തുമസ് നമുക്ക് ഒരുക്കിത്തരുന്നത്. അതുകൊണ്ടാണ് ക്രിസ്തുമസ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച്ച തന്നെ, ലോകരക്ഷകനായ ക്രിസ്തുവിനെ കണ്ട, കണ്ട ക്രിസ്തുവിനെ ആരാധിച്ച, ആരാധിച്ച ക്രിസ്തുവിന് പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ച മൂന്ന് ജ്ഞാനികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. വെറും ജ്ഞാനികളായിരുന്ന ഇവരെ ഇന്ന് ലോകം അറിയുന്നത് ദൂരദേശത്തു നിന്ന് ക്രിസ്തുവിനെ അന്വേഷിച്ച് ദീർഘദൂരം യാത്രചെയ്തു, അവസാനം ക്രിസ്തുവിനെ കണ്ട്, അവിടുത്തെ ദൈവവും രക്ഷകനുമായി ആരാധിച്ച മൂന്ന് ജ്ഞാനികൾ എന്നാണ്. ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് ഇത് തന്നെയാണ്.
നം
ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. “ഹേറോദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബെത്ലഹേമിൽ യേശു ജനിച്ചപ്പോൾ” (മത്താ 2, 1) എന്ന ആമുഖം തന്നെ ക്രിസ്തു ചരിത്രത്തിൽ പിറന്നവനാണെന്ന സത്യം പ്രഘോഷിക്കുന്നതാണ്. എങ്കിലും, ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും…
View original post 562 more words