
കോവിഡ് 19 ന്റെ മൂന്നാം തരംഗം ഡെൽറ്റായായും, ഒമൈക്രോൺ ആയും, ലോകം മുഴുവനും പടരുകയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിക്കുകയും, സാമൂഹ്യജീവിതത്തിൽ നിയന്ത്രണങ്ങൾ വരികയും ചെയ്യുമ്പോൾ മനസ്സ് നിറയെ ആശങ്കയും ഭയവുമാണ്. എങ്കിലും, “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കുവാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” എന്ന് പറഞ്ഞ മക്കബേയൂസിനെപ്പോലെ, (2 മക്കബായർ 8, 18) നമ്മുടെ രക്ഷകനായ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ടാണ്, ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത്, ഈ ദേവാലയത്തിൽ ഇപ്പോൾ ആയിരിക്കുന്നത്, ബലിയർപ്പിക്കുന്നത്. ഈ പ്രത്യാശയോടെ, ഇന്ന് വായിച്ചുകേട്ട സുവിശേഷം നമുക്ക് വിചിന്തനം ചെയ്യാം.
ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, പ്രത്യേകിച്ച് മഹാമാരി പോലുള്ള ദുരിത കാലങ്ങളിൽ ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ highly effective instruments ആകുവാനാണ്.
നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1) ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ ദൈവപുത്രനായ യേശുക്രിസ്തു തന്റെ സുവിശേഷം തുടർന്നും, ലോകത്തിന്റെ അതിർത്തികൾ…
View original post 848 more words