Letter to the Romans Introduction | റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, ആമുഖം

ജറുസലേം മുതല്‍ ഇല്ലീറിക്കോവരെ, അതായതു റോമാസാമ്രാജ്യത്തിന്റെ പൗരസ്ത്യഭാഗം മുഴുവനിലും, സുവിശേഷസന്ദേശമെത്തിച്ച പൗലോസ്, സാമ്രാജ്യത്തിന്റെ ബാക്കിഭാഗത്തേക്കും തന്റെ പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു (റോമാ 15,19). സ്‌പെയിന്‍വരെ പോകണമെും, പോകുംവഴി റോമാ സന്ദര്‍ശിക്കണമെുമായിരുു അദ്ദേഹത്തിന്റെ തീരുമാനം (റോമാ 15, 24-28). ഈ സന്ദര്‍ശനത്തിനു കളമൊരുക്കാനായിരിക്കാം ഈ ലേഖനമെഴുതിയത്. പൗലോസ് ലേഖനമെഴുതുതിനു മുമ്പുത െറോമായില്‍ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുു എതിനു സൂചനകളുണ്ട്. (അപ്പ18,1-3). യഹൂദരിലും വിജാതീയരിലും നിു ക്രിസ്തീയവിശ്വാസം സ്വീകരിച്ചവര്‍ ഉള്‍പ്പെട്ടതായിരുു ഈ സമൂഹം. ദൈവശാസ്ത്രപരമായി അവരുടെ ഇടയിലുണ്ടായിരു പ്രവണതകള്‍ എന്തൊക്കെയായിരുുവെന്ന് കൃത്യമായി പറയാനാവില്ല. കോറിന്തോസിലും ഗലാത്തിയായിലും എന്നപോലെ റോമായിലും പ്രബലപ്പെട്ടുവന്ന ഏതെങ്കിലും പ്രത്യേക ചിന്താധാരയ്‌ക്കെതിരായോ പ്രശ്‌നത്തിനു പരിഹാരമായോ പൗലോസ് ഈ ലേഖനമെഴുതി എന്നു പറയാനും വയ്യ എങ്കിലും, യഹൂദക്രൈസ്തവരും വിജാതീയക്രൈസ്തവരും തമ്മില്‍ ശ്രേഷ്ഠതയെച്ചൊല്ലി റോമായിലെ സഭയിലും മത്സരം നടന്നിരുന്നു എന്ന് ഊഹിക്കാന്‍ കാരണമുണ്ട്. ഗലാത്തിയായില്‍ സഭയെ യഹൂദീകരിക്കാനുണ്ടായ പ്രവണതയ്‌ക്കെതിരായി ഗലാത്തിയര്‍ക്കുള്ള ലേഖനം എഴുതിയതിനു ശേഷമാണു പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനം രചിച്ചതെു വ്യക്തം. അക്കാരണത്താല്‍ത്ത,െ  ഗലാത്തിയര്‍ക്കുള്ള ലേഖനത്തിലെ പ്രമേയത്തിന്റെ വികസിതവും ക്രമീകൃതവുമായ അവതരണമാണു റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ കാണുക. തന്റെ ജനത്തെ തിരഞ്ഞെടുക്കുതിലുള്ള ദൈവത്തിന്റെ സ്വതന്ത്രതീരുമാനം, വിശ്വാസവും വിശുദ്ധീകരണവും തമ്മിലുള്ള ബന്ധം, യേശുവിന്റെ മരണവും ഉത്ഥാനും വഴി സാധിതമായരക്ഷ, പഴയതും പുതിയതുമായ ഉടമ്പടികളുടെ പരസ്പരപൂരകത്വം, രക്ഷ പ്രാപിക്കുതിനു വിജാതീയരും (1, 18-32) യഹൂദരും (2, 1-3, 20) സുവിശേഷം സ്വീകരിതിന്റെ അനുപേക്ഷണീയത തുടങ്ങിയ ആശയങ്ങള്‍ ഈ ലേഖനത്തില്‍ അവതരിപ്പിച്ചിരിക്കുു. ഘടന 1, 1-15: ആമുഖം, അഭിവാദനം, കൃതജ്ഞത, റോമായിലെത്താനുള്ള തീവ്രമായ ആഗ്രഹം. 1, 16-11, 36: യേശുക്രിസ്തു സുവിശേഷത്തിന്റെ കേന്ദ്രബിന്ദു; ദൈവത്തിന്റെ നീതി വിശ്വസിക്കുവനെ സുവിശേഷംവഴി നീതികരിക്കുു; ദൈവത്തിന്റെ സ്‌നേഹം നീതികരിക്കപ്പെട്ടവനു സുവിശേഷംവഴി രക്ഷ പ്രദാനം ചെയ്യുു. 12, 1-15, 13: യേശുക്രിസ്തുവില്‍ പുതിയ ജീവന്‍ പ്രാപിച്ചവരുടെയഥാര്‍ത്ഥ ആരാധനയെയും(12, 1-13, 14) സ്‌നേഹത്തെയും (14, 1-15, 13) സംബന്ധിച്ച ഉപദേശങ്ങള്‍. 15, 14-16, 27: ഉപസംഹാരം, അഭിവാദനങ്ങള്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment