1 യോഹന്നാൻ 1, 5-10

അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. നമുക്ക് ചുറ്റും വളരെ പ്രക്ഷുബ്ധമായ സംഭവങ്ങളാണ് നടക്കുന്നത്; നോമ്പിന്റെ പുണ്യത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഉക്രയിൻ -റഷ്യ യുദ്ധം ധാർമികതയുടെ എല്ലാ അതിർത്തികളും ലഘിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തിലാണെങ്കിൽ കെ-റയിൽ പദ്ധതിയുടെ പേരിൽ അസ്വസ്ഥത പടരുകയാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കന്മാരും, ജനങ്ങളും തെരുവിലാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലും, പരിശുദ്ധമായ മനഃസാക്ഷിയോടെ, ക്രിസ്തുവിന്റെ മുഖത്തോടെ, ചൈതന്യത്തോടെ ജീവിക്കുവാൻ ഇന്നത്തെ സുവിശേഷഭാഗം നമ്മോട് ആഹ്വാനം ചെയ്യുന്നു. ക്രിസ്തുവിന്റെ കരുണയുടെ മുഖം സ്വന്തമാക്കുവാൻ, ആ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, മുഖം മൂടികളില്ലാതെ ജീവിക്കുവാൻ ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്.
സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.
പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സംഭവങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയായിരുന്നു ഈശോ…
View original post 918 more words