Daily Saints in Malayalam April 5

⚜️⚜️⚜️⚜️ April 0️⃣5️⃣⚜️⚜️⚜️⚜️
വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വിശുദ്ധ വിന്‍സെന്‍റ് ഫെറെറിന്റെ പിതാവ്‌ ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക്‌ മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി ടൌലോസിലേക്കയച്ചു. അവിടെ വെച്ച് അവിഗ്നോണിലെ ഭാവി അനൌദ്യോഗിക പാപ്പായായ കര്‍ദ്ദിനാള്‍ പെട്രോ ഡി ലുണായുടെ സ്ഥാനപതിയുടെ ശ്രദ്ധ വിശുദ്ധനില്‍ പതിഞ്ഞു. വിശുദ്ധന്‍ അവരുടെ കൂടെ കൂടുകയും റോമിലെ പാപ്പാക്കെതിരായുള്ള അവരുടെ വാദങ്ങളെ പിന്താങ്ങുകയും ചെയ്തു.

യഹൂദന്‍മാര്‍ക്കിടയിലും, മൂറുകള്‍ക്കിടയിലും വളരെ വലിയ രീതിയില്‍ വിശുദ്ധന്‍ സുവിശേഷപ്രഘോഷണം നടത്തി. മാത്രമല്ല വല്ലാഡോളിഡിലെ റബ്ബിയെ അദ്ദേഹം ക്രിസ്തീയവിശ്വാസത്തിലേക്ക് കൂട്ടികൊണ്ട് പോയി. പിന്നീട് ബുര്‍ഗോസിലെ മെത്രാനായി മാറിയത് ഈ റബ്ബിയായിരിന്നു. സ്പെയിനിലെ യഹൂദന്‍മാരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതില്‍ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചു.

റോമും അവിഗ്നോണും തമ്മില്‍ നിലനിന്നിരുന്ന സൈദ്ധാന്തികമായ അബദ്ധധാരണകള്‍ മൂലമുള്ള മുറിവുണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിശുദ്ധന്, ഒരു ദര്‍ശനം ഉണ്ടായി. വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ ഫ്രാന്‍സിസിനും മദ്ധ്യത്തില്‍ നിന്നുകൊണ്ട് യേശു, അനുതാപത്തെ ക്കുറിച്ച് പ്രഘോഷിക്കുവാന്‍ വിശുദ്ധനെ ചുമതലപ്പെടുത്തുന്നതായിരിന്നു ദര്‍ശനത്തിന്റെ സാരം. തന്റെ മരണം വരെ പാശ്ചാത്യ യൂറോപ്പ്‌ മുഴുവന്‍ അലഞ്ഞു-തിരിഞ്ഞ് വിശുദ്ധന്‍ തന്റെ ദൗത്യം തുടര്‍ന്നു.

പശ്ചാത്തപിച്ചവരും സ്വയം പീഡിപ്പിക്കുന്നവരുമടങ്ങുന്ന ഏതാണ്ട് 300 മുതല്‍ 10,000 ത്തോളം വരുന്ന അനുയായിവൃന്ദം വിശുദ്ധനു ഉണ്ടായിരുന്നു. വിശുദ്ധന്‍ ആരഗോണിലുള്ളപ്പോളാണ് അവിടത്തെ രാജകീയ സിംഹാസനം ഒഴിവാകുന്നത്. വിശുദ്ധനും, അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ബോനിഫസും, കാര്‍ത്തൂസിനായ കാസ്റ്റില്ലെയിലെ ഫെര്‍ഡിനാന്‍ഡിനെ അവിടത്തെ രാജാവായി നിയമിക്കുന്നതില്‍ ഏറെ സമ്മര്‍ദ്ധം ചെലുത്തി.

1416-ല്‍ വിശുദ്ധന്‍ ബെനഡിക്ട് പതിമൂന്നാമനോടുള്ള തങ്ങളുടെ ബഹുമാനം ഉപേക്ഷിച്ചു. കാരണം അവിഗ്നോണിലെ അനൌദ്യോഗിക പാപ്പാ മതവിരുദ്ധ വാദത്തിനെതിരായി കാര്യമായിട്ടൊന്നും ചെയ്തില്ല എന്നതും, തര്‍ക്കരഹിതമായൊരു പാപ്പാ തിരഞ്ഞെടുപ്പിനായി സ്വയം രാജിവെക്കണമെന്ന കോണ്‍സ്റ്റന്‍സ് സമിതി സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു എന്നതുമായിരുന്നു ഇതിനു കാരണം.

വിശുദ്ധന്റെ ഈ തീരുമാനത്തിന്റെ അനന്തരഫലമായി ബെനഡിക്ട്‌ പതിമൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും മതവിരുദ്ധവാദത്തിന്റെ അവസാനം കുറിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയും ചെയ്തു. 1419 ഏപ്രില്‍ 5ന് ബ്രിട്ടാണിയിലെ വാന്നെസിയില്‍ വെച്ചാണ് വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്‌. അവിടെ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ ആദരിച്ചുവരുന്നു. 1455-ല്‍ കാലിക്സ്റ്റസ് രണ്ടാമന്‍ പാപ്പാ വിന്‍സെന്‍റ് ഫെറെറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

എന്നോടു കൂടെ ഒരുമണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ.. (മത്തായി :26/40)

സ്നേഹസ്വരൂപനായ ദൈവമേ.. അതിരില്ലാതെ ഞങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അങ്ങയുടെ കാരുണ്യത്തിന് ഹൃദയം നിറഞ്ഞർപ്പിക്കുന്ന ഒരായിരം നന്ദി.. ജീവിതത്തിൽ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ പങ്കിട്ടെടുക്കാനും.. എപ്പോഴും കൂടെയുണ്ടാവാനും ഹൃദയം പകുത്തു കൊടുത്തു സ്നേഹിച്ചും.. പരസ്പര വിശ്വാസത്തിൽ ഉറപ്പിച്ചും ചിലരെ ഞങ്ങൾ എപ്പോഴും കൂടെ കൊണ്ടു നടക്കാറുണ്ട്.. എന്നാൽ ഈ നിമിഷങ്ങളെ കടന്നു പോകാൻ ഞങ്ങൾ അശക്തരാണ് എന്നു തോന്നിപ്പിക്കുന്ന ചില ഹൃദയവേദനകളിൽ തനിച്ചാകുമ്പോഴോ.. ജീവിതത്തിന്റെ കഷ്ടപ്പാടുകളിലോ.. നീറുന്ന കുടുംബപ്രശ്നങ്ങളിലോ മനസ്സു തുറന്നൊന്നു പങ്കു വയ്ക്കാനും.. ആശ്വസിപ്പിക്കപ്പെടാനും കൊതിച്ച് ഞങ്ങളവരെ തേടിയണയുമ്പോൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധയും പരിഗണനയും നൽകാതെ ഞങ്ങളനുഭവിക്കുന്ന സങ്കടങ്ങളെ അവർ നിസാരമാക്കുകയും.. ഞങ്ങളാഗ്രഹിക്കുന്ന ആശ്വാസം അവരിൽ നിന്നും ലഭിക്കാതെ പോവുകയും ചെയ്യുന്നു.. അപ്പോഴൊക്കെയും ഉണർന്നിരിക്കുന്ന ഹൃദയ വേദനകളെക്കാളേറെ അവരുടെ നിസംഗതയാണ് ഞങ്ങളിൽ മരണത്തോളം തീവ്രമാകുന്നത്..

ഈശോ നാഥാ.. നീറുന്ന ഞങ്ങളുടെ മൗനനൊമ്പരങ്ങളെ പ്രാർത്ഥനയുടെ ഹൃദയസങ്കീർത്തനങ്ങളാക്കി ഞങ്ങളിതാ സമർപ്പിക്കുന്നു.. മറ്റാരെക്കാളുമധികമായി അങ്ങ് ഞങ്ങളെ അറിയുന്നുവല്ലോ..ചേർത്തു പിടിക്കണേ നാഥാ.. ഉണർവ്വോടെ കൂടെയുണ്ടാവണേ.. എല്ലാറ്റിലുമുപരി അങ്ങയുടെ സ്നേഹസാമിപ്യത്താൽ ഞങ്ങളെ ആശ്വസിപ്പിക്കുകയും.. രക്ഷയുടെ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യണമേ..

ഈശോയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകാരുണ്യമേ.. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു..ആമേൻ .

Advertisements

അവിടുന്ന്‌ അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത്‌ ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്‌തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്‌ഷയുടെ ദിവസം.
2 കോറിന്തോസ്‌ 6 : 2


ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന്‌ ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്‌ധം ഉണ്ടാക്കുന്നില്ല.
2 കോറിന്തോസ്‌ 6 : 3


മറിച്ച്‌, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്‍മാരാണെന്ന്‌ ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,
2 കോറിന്തോസ്‌ 6 : 4

മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,
2 കോറിന്തോസ്‌ 6 : 5

ശുദ്‌ധതയില്‍, ജ്‌ഞാനത്തില്‍, ക്‌ഷമയില്‍, ദയയില്‍, പരിശുദ്‌ധാത്‌മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;
2 കോറിന്തോസ്‌ 6 : 6

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment