Prayer Before Confession in Malayalam കുമ്പസാരത്തിനുള്ള ജപം

കുമ്പസാരത്തിനുള്ള ജപം

സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, പിതാവേ അങ്ങയോടും, ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ + (മൂന്നു പ്രാവശ്യം പിഴയടിക്കുന്നു.)

ആകയാൽ, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും സകലവിശുദ്ധരോടും, പിതാവേ, അങ്ങയോടും, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment