Daivasneham Varnnicheedan… Lyrics

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍

ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്‍ത്താല്‍
എത്ര സ്തുതിച്ചാലും മതി വരുമോ?

(ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…)

സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന്‍ ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന്‍ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാല്‍ ഫലമെവിടെ?

(ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…)

സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാ‍ലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന്‍ മുന്നേ പോയാല്‍ ഭയമെവിടെ?

(ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment