Kalithozhuthil Pirannavane… Lyrics

കാലിത്തൊഴുത്തില്‍ പിറന്നവനേ…

Advertisements

കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ (2)
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകി കളഞ്ഞവനേ (2)
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ… ഹല്ലേലൂയാ
കാലിതൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ.

കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ (2)
നിന്‍ മുന്നില്‍ വന്നിതാ നില്‍പ്പൂ ഞങ്ങള്‍
ഹല്ലേലൂയാ… ഹല്ലേലൂയാ… (2)

(കാലിത്തൊഴുത്തില്‍…)

ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുമായ്
ഉണരൂ ഉണരൂ മണിവിളക്കേ.. (2)
കര്‍ത്താവേ കനിയു നീ യേശു നാഥാ
ഹല്ലേലൂയാ… ഹല്ലേലൂയാ… (2)

(കാലിത്തൊഴുത്തില്‍…)

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment