നിന്റെതാണ് യഥാർഥ പ്രാർഥന

ഒരു മുട്ടുസൂചി തറയിൽ വീണാൽ പോലും കേൾക്കാൻ കഴിയുന്ന അത്ര നിശബ്ദം നിറഞ്ഞ ഒരു സെമിനാരി. റിക്ടർ അച്ഛൻ അത്രത്തോളം അവിടെ അച്ചടക്കം നിർബന്ധം ആക്കിയിരുന്നു. ഒരിക്കൽ ഒരു സർക്കസുകാരാൻ അവിടേക്ക് കടന്നു വന്നു അച്ഛനോട് പറഞ്ഞു.
“ഞങ്ങൾ തെരുവിൽ സർക്കസ് നടത്തുന്നവരാണ്. വിജാതിയരുമാണ്. എങ്കിലും ഇവിടെ കുറച്ചു ദിവസം താമസിക്കാൻ ഒരല്പം ഇടം തരാമോ??” ആ ചോദ്യത്തിൽ അച്ഛന് വലുതായി ആലോചിക്കേണ്ടി വന്നില്ല. സെമിനാരിയുടെ ഒരു ഭാഗത്ത് ടെന്റ് അടിച്ചു താമസിച്ചുകൊള്ളാൻ പറഞ്ഞു.അച്ഛന്റെ നിയമങ്ങൾ എല്ലാം പാലിച്ചു കൊള്ളാമെന്നു പറഞ്ഞ് അവർ താമസം തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞു പോയി.
ഒരിക്കൽ ഒരു വൈകുന്നേരം അച്ഛൻ റൂമിൽ ഇരിക്കുമ്പോൾ വൈദീക വിദ്യാർധികൾ 2 പേര് വന്നിട്ട് അച്ഛനോട് പറഞ്ഞു. “അച്ഛാ, നമ്മുടെ വാതിൽക്കൽ സ്ഥാപിച്ചിരിക്കുന്ന ഗ്രൊട്ടൊയെ നോക്കി ആ സർക്കസുകാരൻ രാത്രിയിൽ ചില ചേഷ്ട്ടകൾ കാണിച്ചു നമ്മുടെ മാതാവിനെയും ഉണ്ണി ഈശോയെയും അപമാനിക്കുന്നു.
“അച്ഛന് അത് ഒട്ടും ഉൾക്കൊള്ളാൻ ആയില്ല. താമസിക്കാൻ ഇടം കൊടുത്തപ്പോൾ അത് നമുക്ക് ദ്രോഹം ചെയ്യുന്നോ.”നിങ്ങൾ പൊയ്ക്കൊള്ളു. ഇനി ഞാൻ നോക്കിക്കൊള്ളാം.” അവരെ പറഞ്ഞു വിട്ട ശേഷം സർക്കസുകാരനെ നോക്കി അച്ഛൻ റൂമിൽ ഇരുന്നു. രാത്രി ആയപ്പോൾ ആ സർക്കസുകാരനും കുടുംബവും എത്തി. അച്ഛൻ മുകളിലത്തെ റൂമിന്റെ ജനലോരത്ത് വിരിയുടെ മറവിൽ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ സർക്കസുകാരൻ പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയുടെ മുൻപിൽ വന്ന് എന്തക്കയോ കാണിക്കുന്നു. അച്ഛന്റെ എല്ലാ ഭാവങ്ങളും മാറി മറിഞ്ഞു.
.
“എന്റെ അമ്മയുടെ മണ്ണിൽ ഇടം കൊടുത്തപ്പോ അമ്മയെ തന്നെ അപമാനിക്കുന്നോ.” പക്ഷെ അച്ഛൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ സർക്കസുകാരൻ ഒറ്റയ്ക്കല്ല, കൂടെ ഒരു കുഞ്ഞു കുട്ടി കൂടി ഇതൊക്കെ കാണിക്കുന്നുണ്ട്. ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു, അമ്മയെ നോക്കി പൊട്ടി ചിരിക്കുന്നു അങ്ങനെ എന്തക്കയോ.……അച്
ഛൻ ആ കുഞ്ഞിനെ ശ്രദ്ധിച്ചു നോക്കിയിട്ട്……”അയ്യോ, കുഞ്ഞ് ഉണ്ണീശോയെ പോലുണ്ടല്ലോ”
എന്നും പറഞ്ഞ് ഗ്രൊട്ടൊയിലെക്കു നോക്കിയപ്പോൾ ഗ്രൂട്ടോയിൽ ഉണ്ണിയെ കാണാനില്ല. പകച്ചു പോയ കണ്ണുകൾ തിരുമികൊണ്ട് ഉണ്ണിയെ വീണ്ടും നോക്കി. “എന്റെ അമ്മെ , ഞാൻ എന്താ ഈ കാണുന്നത്” എന്ന് പറഞ്ഞു കൊണ്ട് അമ്മയെ നോക്കിയപ്പോൾ ഗ്രോട്ടോയിൽ അമ്മയും ഇല്ല. സർക്കസുകാരൻ കാണിക്കുന്ന എല്ലാ അഭ്യാസങ്ങളും അതെ പടി കാണിക്കുന്ന കാണിക്കുന്ന ഉണ്ണിഈശോye നോക്കി കൈകൊട്ടി ചിരിക്കുന്ന അമ്മയെ ഒരു ഭാഗത്ത് കണ്ടപ്പോൾ അച്ഛൻ ബോധംകെട്ടു നിലത്ത് വീണു. തിരികെ ബോധം വന്നപ്പോൾ താഴേക്ക് ഓടിച്ചെന്ന് വിയർതൊഴുകുന്ന സർക്കസുകാരനെ കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു.
,
“മോനെ എന്താ ഇവിടെ സംഭവിച്ചത്??” ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അമ്മയും ഉണ്ണിയും ഗ്രൊട്ടൊയിൽ ഉണ്ട്. സർക്കസുകാരൻ പറഞ്ഞു;”അച്ഛാ, എനിക്ക് നിങ്ങളെപ്പോലെ പ്രാർധിക്കാൻ അറിയില്ല. എനിക്ക് അറിയാവുന്നത് എന്റെ തൊഴിലാണ്. അത് ഞാൻ അമ്മയ്ക്ക് കൊടുത്തു. അത്രേ ഉള്ളു. എനിക്ക് അറിയാവുന്നത് ഞാൻ നൽകി. ഇതാ എന്റെ പ്രാർഥന”
അച്ഛൻ പറഞ്ഞു; ചിട്ടയായ പ്രാർഥനയല്ല, നിന്റെതാണ് യഥാർഥ പ്രാർഥന. പിന്നീട് ആ റിക്ടർ അച്ഛൻ ഒരു മരിയ ഭക്തനായി.
പിൽക്കാലത്ത് “അമ്മയുടെ മുൻപിൽ അപേക്ഷിക്കുന്ന ഒരാളെയും അമ്മ തള്ളി കളയില്ല” എന്ന അത്ഭുത പ്രാർഥന അച്ഛന് പരി.അമ്മ വെളിപ്പെടുത്തി. ആ അച്ഛനാണ് പിൽക്കാലത്ത് സഭയുടെ വളർച്ചയ്ക്ക് മുന്നിട്ടു നിന്ന വി. ബർണാർഡായി രൂപാന്തരപ്പെട്ടത്.

വിശുദ്ധ ബർണാർഡിനോട് ചേർന്ന് നമുക്കും ആ പ്രാർഥന ഏറ്റു ചൊല്ലാം,
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ.
കന്യകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ..

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment