വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളിക്കാർ തിരക്കിയ റോജി ഡോമിനിക് ഇതാ... താക്കോല്‍ എടുത്ത് കടതുറക്കാം, ചപ്പാത്തി എടുക്കാം, 45 രൂപ ക്യാഷ് ബോക്സില്‍ നിക്ഷേപിക്കാം. രൊക്കം പണമില്ലെങ്കില്‍ പിന്നെ ഇട്ടാലും മതി. ഇനി പെട്രോള്‍ അടിക്കാന്‍ പണമില്ലെങ്കില്‍ അതും എടുക്കാം. പിറ്റേ ദിവസം തിരിച്ചിടുക. ഉപഭോക്താവിനെ കണ്ണടച്ച്‌ വിശ്വസിച്ച്‌ റോജി ഉപഭോക്താവാണ് ഇവിടെ രാജാവ്, വിശ്വാസം അതല്ലേ എല്ലാം.....കോട്ടയം കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റോഡിൽ 26-ാം മൈലിൽ ഒരു ചപ്പാത്തി കടയുണ്ട്. കട തുറന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ … Continue reading വിശ്വാസം; അതല്ലേ എല്ലാം | Real Life Witnessing

ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!

https://youtu.be/wy91bTPsEeQ ഈ 7 ലക്ഷണങ്ങൾ ഉള്ളവർ ശരിക്കും ഹാപ്പി ആയിരിക്കും!!! | Rev Dr Vincent Variath | Episode - 188

ഒരു പുതുവർഷ ചിന്ത

വർഷത്തിന്റെ അവസാന ദിവസം ഒരു പ്രശസ്ത ഗ്രന്ഥകാരൻ അയാളുടെ പഠനമുറിയിൽ ഇരുന്ന് തന്റെ പേന എടുത്ത് എഴുതാൻ തുടങ്ങി: “ഈ വർഷം എനിക്ക് പിത്താശയത്തിലെ കല്ലുകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തി. ഏറെ നാൾ കിടപ്പിലായിരുന്നു.ഈ വർഷംതന്നെ എനിക്ക് 60 വയസ്സ് തികഞ്ഞു, ജോലിയിൽ നിന്നു വിരമിച്ചു … ഞാൻ വളരെയധികം സ്നേഹിച്ച ഒരു കമ്പനിയോടാണ് വിട പറയേണ്ടി വന്നത്. 35 വർഷമായി ചെയ്തുപോന്ന ജോലി അവസാനിച്ചു. ഈ വർഷം തന്നെയാണ് എന്റെ പ്രിയപ്പെട്ട അമ്മ എന്നെ … Continue reading ഒരു പുതുവർഷ ചിന്ത

താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും

കുറച്ചു വർഷങ്ങൾക്ക് മുൻപ്, നല്ല തിരക്കുള്ള ഒരു ദിവസം ന്യൂയോർക്ക് നഗരത്തിൽ ഞാനൊരു ബസ്സിനുള്ളിൽ പെട്ടുപോയി. ട്രാഫിക്ക് ബ്ലോക്കിനുള്ളിൽ പെട്ട് വാഹനങ്ങൾ അനങ്ങാൻ പറ്റാതെ കിടക്കുന്നു. തണുത്തു വിറച്ചും ക്ഷീണിച്ചും കുറേ ആളുകൾ ദേഷ്യമുഖഭാവത്തോടെ, ലോകത്തോട് തന്നെ അരിശമാണെന്ന പോലെ അക്ഷമരായി ഇരിക്കുന്നു. മനപ്പൂർവമല്ലാത്ത ഒരു തള്ളിന്റെ പേരിൽ രണ്ട്‌ പേർ ഒരു ബഹളം ഇപ്പോൾ കഴിഞ്ഞതേയുള്ളു. ഗർഭിണിയായ ഒരു യുവതി ബസ്സിൽ കയറി. ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാൻ പോലും ആർക്കും തോന്നുന്നില്ല. വായുവിൽ പോലും … Continue reading താങ്കൾക്ക് ഈ ലോകത്തെ പ്രകാശിപ്പിക്കാൻ സാധിക്കും

ചൂണ്ട

* ചൂണ്ട * വേണ്ടാത്ത ചൂണ്ടയിൽ പോയി കൊത്താതിരിക്കുക... 😅പ്രൊഫസർ പൗലോസ് സാറിൻ്റെ തിയറി പ്രകാരം ജീവിതത്തിൽ വിജയം നേടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം,ഉദാഹരണത്തിന്,അദ്ദേഹം ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യ കലി തുള്ളി നിൽക്കുന്നു...!!"ഈ വീട്ടിലെ എല്ലാം ഞാൻ തന്നെ നോക്കണം...നിങ്ങൾക്കോമക്കൾക്കോ എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ..."😡😡😡 ഭാര്യ തകർക്കുകയാണ്.യഥാർത്ഥത്തിൽ ഭാര്യ ചൂണ്ടയിടുകയാണ്.വേണമെങ്കിൽ ഭാര്യയുമായി തല്ലുണ്ടാക്കാം. പക്ഷേ, ഭാര്യ ഇട്ട ചൂണ്ടയിൽ കൊത്താതെ പുറത്തേക്ക് നടന്നപ്പോൾ അമ്മ ചോദിക്കുകയാണ്"ഡാ, പൗലോസേ... നീയാണോ അതോ അവളാണോ ഭർത്താവ്....?''അമ്മയും ചൂണ്ടയിടുന്നു.അതേ കടവിൽ … Continue reading ചൂണ്ട

അവൻ നിങ്ങളുടെ ശക്തിയായി മാറട്ടെ

ദൈവം നമ്മുടെ ശക്തികേന്ദ്രമാണെന്ന് സങ്കീർത്തനങ്ങൾ 46:1-3 പോലുള്ള തിരുവചനങ്ങൾ ആവർത്തിച്ചു പറയുന്നു. ഒരു നൈറ്റ് വിജിൽ പ്രഭാഷണത്തിൽ ബെന്നി പുന്നത്തറ സർ ഇങ്ങനെ പറയുന്നത് ശ്രദ്ധിച്ചിരുന്നു... നമ്മൾ എപ്പോഴും കേൾക്കുന്ന ഏശയ്യാ വചനമാണ് 'കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്ക് സമൃദ്ധി നൽകും' എന്നത്. പക്ഷേ ഓർക്കേണ്ട കാര്യം നമ്മൾ കടന്നുപോകേണ്ട മരുഭൂമി അനുഭവങ്ങൾക്ക് മാറ്റമില്ല എന്നതാണ്. മരുഭൂമി അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും... അതെ. ദൈവം തരുന്ന ശക്തി നമ്മുടെ ദൈനംദിനജീവിതത്തിൽ കാണപ്പെടുന്നത് എങ്ങനെയാണ് ? … Continue reading അവൻ നിങ്ങളുടെ ശക്തിയായി മാറട്ടെ

ജോൺ ആലുങ്കൽ എഴുതിയ ഒരു ചെറുകഥ

വർഷങ്ങൾക്കു മുമ്പ് മലയാളമനോരമ ആഴ്ച്ചപ്പതിപ്പിൽ ജോൺ ആലുങ്കൽ എന്ന കഥാകൃത്ത് എഴുതിയ ഒരു ചെറുകഥ… അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞുമായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നു. കുഞ്ഞിന് ഭക്ഷണം വേണം, നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം. ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല. മടിച്ചു മടിച്ചാണെങ്കിലും വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ,അപമാനിക്കില്ല, സഹായം കിട്ടും എന്ന ധൈര്യമാണ് കാലുകളെ അങ്ങോട്ടു നയിച്ചത്. മടിച്ചു മടിച്ച് ആവശ്യം ഒരു വിധം പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ … Continue reading ജോൺ ആലുങ്കൽ എഴുതിയ ഒരു ചെറുകഥ

വലിയൊരു മനസ്സ്!

പതിവില്ലാത്ത ചൂടായിരുന്നു അന്ന് പകലിന്. വിയർത്തൊലിച്ച്, ഒരിത്തിരി തണലുള്ള സ്ഥലവും ദാഹജലവും തേടുന്ന മനുഷ്യർ... അപ്പോൾ പിന്നെ ഐസ്ക്രീം പാർലറിൽ നല്ല തിരക്കായിരിക്കുമല്ലോ. നാടോടിയെപ്പോലെ തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി, തെല്ലു മുഷിഞ്ഞ വസ്ത്രങ്ങളോടെ, പാറിയ മുടിയോടെ, കയ്യിലുള്ള ചില്ലറപൈസകൾ മുറുക്കി പിടിച്ചു കൊണ്ട് ആ കടയിലേക്ക് വന്നു. അവൾ എന്തോ പറയാൻ വാ അനക്കും മുൻപേ കടയിലെ ഒരു സ്റ്റാഫ്‌ അവളോട് പൊട്ടിത്തെറിച്ചു. "ബോർഡിൽ എഴുതി വെച്ചിരിക്കുന്ന കണ്ടില്ലേ? പൊയ്ക്കോ പൊയ്ക്കോ. ഓരോ മാരണങ്ങൾ ഇങ്ങോട്ട് … Continue reading വലിയൊരു മനസ്സ്!

കതകിൽ മുട്ടിക്കലുകൾ

വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. "ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു വന്ന് വാതിൽ തുറന്നു. ഞാൻ ചോദിച്ചു, "സാറേ, എന്താ ഞാൻ പത്രമിടാറുള്ള ബോക്സ് അടഞ്ഞിരിക്കുന്നെ? " … Continue reading കതകിൽ മുട്ടിക്കലുകൾ

മുമ്പന്മാരും പിമ്പന്മാരും

'There are no free lunches' എന്നുള്ളതാണ് നമ്മൾ ഭൂരിഭാഗം മനുഷ്യരുടെയും നിലപാട്. എന്തെങ്കിലും കിട്ടണോ, അതിനായി പണിയെടുക്കണം. അതിനാണ് 'എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം' എന്ന് പറയുന്നതും. നല്ല principle ആണ്. പക്ഷേ അത് follow ചെയ്യാൻ ദൈവത്തെ പ്രതീക്ഷിച്ചാൽ പിന്നെ നമ്മുടെ നേർക്ക് അവന്റെ കാരുണ്യവും പ്രതീക്ഷിക്കരുത്, കാരണം നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്തത്ര ക്ഷമിക്കുന്ന കാരുണ്യം ഈലോകജീവിതത്തിലും, കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടില്ലാത്തതുമായ സൗഭാഗ്യങ്ങൾ നിത്യജീവിതത്തിലും, തരുന്നവനാണവൻ. ദൈവത്തിന്റെ പ്രിയമകൻ, മകൾ ആയിത്തീരുന്ന സന്തോഷം, … Continue reading മുമ്പന്മാരും പിമ്പന്മാരും

പുതിയ ഇടങ്ങളിലേക്ക് പോവാൻ

ക്രിസ്ത്യാനി കൂട്ടായ്മയുടെ ഒരു യോഗം നടക്കുകയായിരുന്നു ബ്രസീലിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ. അതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും മീൻപിടുത്തക്കാരാണ്. അതിഥിയായി വന്ന പുരോഹിതൻ അവരോട് ചോദിച്ചു, "ഈശോ അപ്പസ്തോലൻമാരായി മുക്കുവരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അതിലൊരു മുക്കുവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു, "കരയിലൂടെ യാത്ര ചെയ്യുന്നവർ വഴികളുണ്ടാക്കും. പിന്നാലെ വരുന്നവരും ആ വഴിയിലൂടെ തന്നെ നടന്നു നടന്ന് അതൊരു റോഡ് ആയി മാറും. കുറച്ചു കഴിയുമ്പോൾ കല്ലു പതിച്ച, ടാറിട്ട, റോഡാവും അത് ". "വെള്ളത്തിലൂടെ … Continue reading പുതിയ ഇടങ്ങളിലേക്ക് പോവാൻ

ജീവിതത്തെ മാറ്റി മറിക്കുന്ന 5️⃣ കിടിലോസ്ക്കി കഥകൾ

https://www.instagram.com/p/CvSmCMUty8U/?utm_source=ig_web_copy_link ജീവിതത്തെ മാറ്റി മറിക്കുന്ന 5️⃣ കിടിലോസ്ക്കി കഥകൾ

മരണശേഷവും സ്വർഗ്ഗത്തെക്കുറിച്ച് തെളിവുകൾ നിരത്തി ഹർഷ്

വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷമുണ്ടായ, ജീവനായി ചേർത്തുപിടിച്ചു വളർത്തിയ മകൻ... ആദ്യകുർബ്ബാനസ്വീകരണത്തിന് ശേഷം പള്ളിയിലെ എല്ലാ വിശുദ്ധ കുർബ്ബാനകളിലും പങ്കെടുക്കുന്നത് ആനന്ദമാക്കിയ അൾത്താരബാലനായ മകൻ...12 വയസ്സിൽ മുങ്ങിമരിച്ചപ്പോൾ ഇടക്കെപ്പോഴോ വിശ്വാസത്തിന് വന്ന ഇടർച്ചയും അത് മകൻ മാറ്റികൊടുത്ത അത്ഭുതകരമായ സംഭവവും ആശ്ചര്യത്തോടെയെ നമുക്ക് കേട്ടിരിക്കാനാവൂ... https://youtu.be/OohqH36Vwt8 മരണശേഷവും സ്വർഗ്ഗത്തെക്കുറിച്ച് തെളിവുകൾ നിരത്തി ഹർഷ്

ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

മാറ്റിനിറുത്തലിനോടും വഞ്ചിക്കപ്പെടുന്നതിനോടുമൊക്കെ നമ്മുടെ പ്രതികരണം എങ്ങനെയാണ്? രണ്ട് സംഭവങ്ങൾ കേട്ടാലോ? ശരിക്കും നടന്നതാണ് കേട്ടോ... റോബർട്ട് ഡി വിൻചെൻസോ (Roberto De Vincenzo) അർജെന്റിനയിലെ പ്രശസ്തനായ ഒരു ഗോൾഫ് കളിക്കാരനായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് വിജയത്തിന് ശേഷം സമ്മാനത്തുകയായ ചെക്കും വാങ്ങി, ക്യാമറകൾക്ക് മുൻപിൽ ചിരിച്ചു പോസ് ചെയ്ത്, അദ്ദേഹം മടങ്ങുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്തേക്ക് നടക്കുമ്പോൾ ഒരു ചെറുപ്പക്കാരിയായ സ്ത്രീ അദ്ദേഹത്തിനടുത്തേക്ക് വന്നു. വിജയത്തിൽ അഭിനന്ദിച്ചതിന് ശേഷം അസുഖം വന്ന് ഗുരുതരാവസ്ഥയിൽ കിടക്കുന്ന തന്റെ മകനെക്കുറിച്ച് … Continue reading ഈ ആഴ്ചയിൽ കേട്ട ഏറ്റവും നല്ല ന്യൂസ്‌

ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

ചൈനയിലെ അണ്ടർഗ്രൗണ്ട് സങ്കേതത്തിൽ വെച്ച് അവിടത്തെ ക്രിസ്ത്യാനികളോട് രഹസ്യത്തിൽ വചനം പങ്കുവെച്ച ഈ മിഷനറിയുടെ സാക്ഷ്യം ഇതിനു നിങ്ങൾ കേട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ട്. നമ്മളെയെല്ലാം വിസ്മയിപ്പിച്ചുകളയുന്ന വിശ്വാസതീക്ഷ്‌ണതയാണ്‌ മതസ്വാതന്ത്ര്യമില്ലാത്ത അവിടെ ചൈനീസ് ക്രിസ്ത്യാനികൾക്ക് കൈമുതലായുള്ളത്. അതിനെപ്പറ്റി ഒന്നുകൂടി കേട്ടാലോ. മിഷനറി സംസാരിക്കുന്നു.... അവിടെ ക്ലാസ് 8 മണിക്ക് തുടങ്ങിയാൽ വൈകുന്നേരം 5 വരെ ഇടയിൽ ബ്രേക്ക് ഒന്നുമില്ല. ചൈനയിൽ അണ്ടർഗ്രൗണ്ടിൽ രഹസ്യത്തിൽ നടക്കാറുള്ള പ്രാർത്ഥനകൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്ന 22 ലീഡർമാരാണ് ചൈനയിലെ പലയിടങ്ങളിൽ നിന്നായി ക്‌ളാസിന് വന്ന് ചുറ്റും … Continue reading ഇല്ല, ഞാൻ പ്രാർത്ഥിക്കില്ല!!!

The Biggest Enemy Of Success! | Muniba Mazari

https://youtu.be/9TtMYs06VAU The Biggest Enemy Of Success! | Muniba Mazari AspiretoInspire #MunibaMazari #DailyMotivation The Biggest Enemy Of Success! | Muniba Mazari "How you deal with success determines whether you're blessed with it or cursed with it!" - Muniba Mazari Please subscribe to my channel: / munibamazariofficial For Queries: Email: askmunibamazari@gmail.comInstagram: http://instagram.com/muniba.mazariTwitter: http://twitter.com/muniba_mazariFacebook: http://facebook.com/muniba.canvasTikTok: http://www.tiktok.com/@munibamazariof…LinkedIn: https://www.linkedin.com/in/munibamaz…Website: http://www.munibamazari.comContinue reading The Biggest Enemy Of Success! | Muniba Mazari

ദൈവത്തിന് നമ്മളെ വിധിക്കാൻ കഴിയുമോ?

യുഗാന്ത്യത്തിൽ, കോടിക്കണക്കിന് ആളുകൾ ദൈവത്തിന്റെ സിംഹാസനത്തിന് മുൻപിൽ അണിനിരന്നു. മുൻനിരയിലുള്ള കുറച്ചു ഗ്രൂപ്പുകൾ വീറോടും വാശിയോടും ദേഷ്യത്തോടും കൂടി മറ്റ് ഗ്രൂപ്പുകൾക്ക് നേരെ തിരിഞ്ഞ് ചോദിക്കുകയാണ്, "ദൈവത്തിന് എങ്ങനെ നമ്മളെ വിധിക്കാൻ കഴിയുമെന്നാണ് പറയുന്നത്? നമ്മുടെ സഹനത്തെക്കുറിച്ച് എന്താണ് അവന് അറിയാവുന്നത് ? "പ്രായം കുറഞ്ഞ ഒരു ഇരുണ്ട മുടിക്കാരി എഴുന്നേറ്റു നിന്ന് ചോദിച്ചു. അവളുടെ കുപ്പായത്തിന്റെ കൈ അവൾ വലിച്ചുകീറിയപ്പോൾ അവിടെ ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ നമ്പർ എല്ലാവരും കണ്ടു. "ഞങ്ങൾ ഭീകരതയിലൂടെ, പ്രഹരങ്ങളിലൂടെ, … Continue reading ദൈവത്തിന് നമ്മളെ വിധിക്കാൻ കഴിയുമോ?

അപ്പക്കഷണം!

രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി. നാളെ അവന്റെ ഹൃദയം തുറന്നുള്ള മേജർ ശസ്ത്രക്രിയ ആണ്. (open- heart surgery). 16 വയസ്സുണ്ടെങ്കിലും 30 കിലോ തൂക്കമേ അവനുള്ളു. ജീവിതകാലം മുഴുവൻ അസുഖങ്ങളായിരുന്നു അവന് കൂട്ട്, ദാരിദ്യവും. രക്തവാതമാണ് അവന്റെ ഹൃദയത്തെയും ശരീരത്തെയും ഇങ്ങനെയാക്കിയത്. ആരിൽ നിന്നൊക്കെയോ കൈമാറിക്കിട്ടുന്ന പാകമല്ലാത്ത വസ്ത്രങ്ങളും മറ്റേതോ ലോകത്തിലെ എന്ന് … Continue reading അപ്പക്കഷണം!

വിമർശകർക്ക് ചുട്ട മറുപടി നൽകി അലോഖയുടെ ഏറ്റവും പുതിയ തീപ്പൊരി പ്രസംഗം വൈറൽ | ALOHA BENNY

https://youtu.be/C1r-z2MUEOo വിമർശകർക്ക് ചുട്ട മറുപടി നൽകി അലോഹയുടെ ഏറ്റവും പുതിയ തീപ്പൊരി പ്രസംഗം വൈറൽ | ALOHA BENNY

നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…

ഈയിടെ ഞാൻ വായിച്ച ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളോട് ഷെയർ ചെയ്‌താൽ നല്ലതാണെന്ന് തോന്നി. നമ്മൾ ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു മേഖല. ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ചെറിയൊരു സാമ്പത്തിക ക്രമക്കേട് കാണിച്ച വ്യക്തി കയ്യോടെ പിടിക്കപ്പെട്ടു. ആളെ വെറുതെ വിടരുത് എന്ന് അവിടെയുണ്ടായിരുന്ന ഒരു ബോർഡ് മെമ്പർ, പനക്കലച്ചനോട്‌ (Fr. George Panackal VC) പറയുകയായിരുന്നു. അച്ചൻ എല്ലാം കേട്ട് സാവധാനം ഇങ്ങനെ പറഞ്ഞു, "അങ്ങനെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം സാത്താൻ നമ്മുടെ തലയിൽ … Continue reading നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…

പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!

ജീവിതം ഒറ്റൊരെണ്ണള്ളോ. അത് സുഖിച്ചങ്ക്ട് ജീവിക്കണം. ലൈഫ് എൻജോയ് ചെയ്യാണ്ട് , അവസാനം കെടന്നു കരഞ്ഞട്ട് ഒരു കാര്യല്ല്യഷ്ടാ, എന്നൊക്കെ മ്മള് ഇഷ്ടംപോലെ കേൾക്കാറ്ണ്ട്. പക്ഷേ അങ്ങനെ ലൈഫ് ആസ്വദിക്കാൻ നോക്കുമ്പഴും ചില കണ്ടീഷൻസ് കാണാം. ആസ്വാദനത്തിനും പരിധി! നമുക്കിഷ്ടമുള്ള എന്തും അങ്ങനെ ചെയ്യാൻ പറ്റീന്ന് വരില്ല്യ. ശ്ശേ, ഇതെന്ത് കഷ്ടാ. ഇതൊക്കെ ഇപ്പൊ എൻജോയ് ചെയ്തില്ലേൽ പിന്നെ എപ്പഴാ ന്ന് ? ലൈഫ് അങ്ക്ട് കളറാക്കാന്ന് വിചാരിക്കുമ്പോഴേക്കും കേൾക്കാം.. 'യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക. യൗവ്വനത്തിന്റെ … Continue reading പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!

ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

നല്ല ഒരു motivational message... ഈ ജീവിതയാത്രയിൽ നിങ്ങൾ പലരെയും പടവുകൾ ഓടിക്കയറുന്നതായി കാണും. നിങ്ങൾ ചിലപ്പോൾ പയ്യെ നടന്നു കയറുന്നതേ ഉണ്ടാവുള്ളു, പക്ഷെ ഇവിടെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, നോഹയുടെ പെട്ടകത്തിലേക്കെത്താൻ ആമക്കും കുതിരക്കും ഒരേപോലെ ദൈവം സമയം കൊടുത്തു എന്നതാണ്. So, ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. പക്ഷെ നിങ്ങൾ എത്തേണ്ട ലക്ഷ്യത്തിൽ നിങ്ങൾ എത്തുക തന്നെ ചെയ്യും. യാക്കോബ് ജോസഫിൽ നല്ല ഒരു മകനെ കണ്ടു. അവന്റെ … Continue reading ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല