തിരുപ്പിറവിക്കായി ഒരുങ്ങാം: December 13

ഡിസംബർ 13

പ്രാർത്ഥന

ഓ ഈശോയെ, മനുഷ്യവംശത്തിനു നീ നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും മൂല്യമുള്ളതാണല്ലോ അമ്മ. ജനനം മുതൽ മരണം വരെ ഒരു തണലായി നിന്റെ കൂടെ ഉണ്ടായിരുന്നവളാണല്ലോ പരിശുദ്ധ മറിയം. അതുകൊണ്ടു തന്നെയാണ് മറിയത്തെ ലോക ജനതയുടെ അമ്മയായി ദൈവം ഉയർത്തിയതും. എൻ്റെ ഈശോയെ, എൻ്റെ അമ്മയെയും നീ കാത്തുകൊള്ളണമേ.

അനുദിന വചനം

യോഹ 2: 1-11 ഈശോയിലേക്കുള്ള എളുപ്പവഴി പരിശുദ്ധ മറിയമാണ്. ആയതിനാൽ പരിശുദ്ധ മറിയത്തോടു ചേർന്ന് ഈശോയോട് പ്രാർത്ഥിക്കാം.

സുകൃത ജപം

എൻ്റെ ഈശോയെ, എന്നിൽ വന്നു നിറയണമേ.

നിയോഗം

അമ്മ

സൽപ്രവർത്തി

അമ്മക്ക് ഒരു സ്നേഹ ചുംബനം നൽകാം.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment