തിരുപ്പിറവിക്കായി ഒരുങ്ങാം: December 17

ഡിസംബർ 17

പ്രാർത്ഥന

എൻ്റെ ഈശോയെ, ഞങ്ങളുടെ സംരക്ഷണത്തിനായി നീ ഞങ്ങൾക്ക് നൽകിയ കാവൽമാലാഖമാരെ ഓർത്തു ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു. ഞങ്ങളെ തിന്മകളിൽ നിന്ന് അകറ്റി വിശുദ്ധിയിൽ വളരാൻ അവർ എടുക്കുന്ന പങ്ക് വലുതാണ്. ഓ ഈശോയെ, ഞങ്ങളുടെ കാവൽമാലാഖമാരോട് ഒപ്പം ഞങ്ങളുടെ രാജ്യം കാക്കുന്നു ഞങ്ങളുടെ പടയാളികളെയും നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു, നിന്റെ തിരുഹൃദയത്തോടു ചേർത്തു വയ്ക്കണമേ.

അനുദിന വചനം

ലൂക്ക 8: 16-18 നമ്മൾ അനുഭവിച്ച ക്രിസ്‌തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകാം. കാരണം ദീപം മറ്റുള്ളവർക്കു വഴികാട്ടാനുള്ളതാണ്.

സുകൃതജപം

ഓ ഈശോയെ, എന്നിലൂടെ നിന്നെ പകർന്നു നൽകാൻ എന്നെ സഹായിക്കണമേ.

നിയോഗം

പടയാളികൾ

സൽപ്രവർത്തി

നമ്മുടെ രാജ്യം കാക്കുന്ന പടയാളികൾക്കായി ഒരു ഉണ്ണി കൊന്ത ചൊല്ലി കാഴ്ചവെക്കാം.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment