അന്നൊരു നാള്‍ ബെത്ലെഹെമില്‍
Advertisements
അന്നൊരു നാള്‍ ബെത്ലെഹെമില്‍
പിറന്നൂ പൊന്നുണ്ണി
മേരി സൂനു ഈശജന്‍
പിറന്നീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം പാടുന്നു
ഋതേശന്‍ ജാതനായ്
ഈ ക്രിസ്ത്മസ് മൂലം മാനവന്‍
എന്നെന്നും ജീവിക്കും (2)
വന്നുദിച്ചൂ വെണ്‍ താരകം
പരന്നൂ പൊന്‍ കാന്തി
ആമോദത്തിന്‍ ഗീതകം
ശ്രവിച്ചീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം…
സകലലോകര്‍ക്കേറ്റവും
സന്തോഷം നല്‍കീടും
സുവിശേഷം ചൊല്ലാന്‍ മന്നിതില്‍
അണഞ്ഞീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം…
ഇരുളിലാഴ്ന്ന ലോകത്തില്‍
ഉദിച്ചു പൊന്‍ ദീപം
നവ ജന്മം നല്‍കും പ്രാണകന്‍
പിറന്നീ ക്രിസ്ത്മസ് നാള്‍
ദൂതവൃന്ദം…
Advertisements
Advertisements

Leave a comment