ഒരു മഴയും തോരാതിരുന്നിട്ടില്ല…
Advertisements
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല;
തിരമാലയിൽ ഈ ചെറുതോണിയിൽ (2)
അമരത്തെന്നരികെ അവനുള്ളതാൽ
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ
ഒരു മഴയും…
കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ
ഒരു മഴയും…
Advertisements
Advertisements

Leave a comment