എന്റെ ദൈവം വിശ്വസ്തനാ…
എന്റെ ദൈവം വിശ്വസ്തനാ
എന്റെ ദൈവം വല്ലഭനാ
എന്റെ ദൈവം ഉന്നതനാ
ഇന്നും എന്നും കൂടെയുള്ളോൻ (2)
ആരാധിക്കാം യേശുവിനെ
കൈത്താളത്താൽ പാടിടാം നാം (2)
പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തിയോടെ
പൂർണ്ണ ഹൃദയത്തോടാരാധിക്കാം (2)
ആത്മനിറവിൽ ജീവിച്ചിടാം
ആത്മവിശുദ്ധി പ്രാപിച്ചിടാം
ആത്മവരങ്ങളെ വാഞ്ചിച്ചിടാം
ആത്മശക്തിയോടാരാധിക്കാം (2)
ആരാധിക്കാം…
രോഗം മാറും ക്ഷീണം നീങ്ങും
ആത്മനാഥനെ ആരാധിച്ചാൽ
ബലഹീനതയിൽ തികഞ്ഞു വരും
ദൈവകൃപയിൽ ആശ്രയിക്കാം (2)
ആരാധിക്കാം…
മടുത്തു പോകാതെ പ്രാർത്ഥിച്ചിടാം
ദൈവവചനം ധ്യാനിച്ചിടാം
ശത്രു മുമ്പിൽ മേശ ഒരുക്കും
ദൈവകൃപയിൽ ആശ്രയിക്കാം (2)
ആരാധിക്കാം…