Padam Ee Ravil… Lyrics

പാടാം ഈ രാവില്‍…

പാടാം ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും മനമോടെ
തിരുനാമം പാടിടാം (2)

മഞ്ഞണിഞ്ഞൊരീ രാവില്‍
മഹിതലമുറങ്ങുമീ രാവില്‍
താരവൃന്ദങ്ങള്‍ പോലും
സ്തുതി മീട്ടിടുന്നൊരീ രാവില്‍

വരവായ് ജന്മസുകൃതമായ്
മഹി തന്‍ അധിപതിയായ്
തിരുസുതന്‍ ജാതനായ്..
തിരുസുതന്‍ ജാതനായ്

പാടാം…

തമസ്സിലലയുന്ന മാനസങ്ങളില്‍
കിരണമായവന്‍ വന്നൂ
അരുണകിരണമായന്നുമിന്നുമവന്‍
കരുണ ചൊരിയുവാന്‍ വന്നൂ
പുതുയുഗപ്പിറവിയായ്
പുതു പുലരി തന്‍ ശോഭയായ് (2)

വരവായ്…

തിരുസുതന്‍റെ തിരുമേനി കാണുവാന്‍
വാനവൃന്ദം നിരന്നു
ദേവസൂനുവിന്‍ ദര്‍ശനം തേടി
ഇടയരും വന്നു ചേര്‍ന്നു
താളമേളങ്ങളോടെ നാമൊന്നായ്
ചേര്‍ന്നു പാടാം (2)

വരവായ്…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment