Prarthana Kelkkaname… Lyrics

പ്രാർത്ഥന കേൾക്കണമേ!

Advertisements

പ്രാർത്ഥന കേൾക്കണമേ!
കർത്താവേയെൻ യാചന നൽകണമേ!

പുത്രന്റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾ-
ക്കുത്തരം തന്നരുളാമെന്നുള്ളൊരു
വാഗ്ദത്തംപോൽ ദയവായ്.

താതനും മാതാവും നീയെനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെൻ
ആതങ്കം നീക്കിടുവാൻ.

നിത്യതയിൽ നിന്നുള്ളത്യന്ത സ്നേഹത്താൽ
ശത്രുതയേകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാൽ.

ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ
ഉത്തരം നൽകിയതോർത്തത്യാദരം
തൃപ്പാദം തേടിടുന്നേൻ.

കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിൻ
തുല്യമില്ലാ ദയയോർ-ത്തിതാ വന്നേൻ
നല്ലവനേ സഭയം.

യേശുവിൻ മൂലമെൻ യാചന നൽകുമെ-
ന്നാശയിൽ കെഞ്ചിടുന്നേൻ അല്ലാതെന്നിൽ
ലേശവും നന്മയില്ലേ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment