Innu Pakal Muzhuvan… Lyrics

ഇന്നു പകല്‍ മുഴുവന്‍…

Advertisements

ഇന്നു പകല്‍ മുഴുവന്‍ – കരുണയോ-
ടെന്നെ സൂക്ഷിച്ചവനേ
നന്ദിയോടെ തിരുനാമ-ത്തിന്നു സദാ
വന്ദനം ചെയ്തിടുന്നേന്‍

അന്നവസ്ത്രാദികളും – സുഖം ബല
മെന്നിവകള്‍ സമസ്തം
തന്നടിയാനെ നിത്യം – പോറ്റീടുന്ന
ഉന്നതന്‍ നീ പരനേ

ഇന്നു പകല്‍…

മന്നിടം തന്നിലിന്നും പലജനം
ഖിന്നരായ് മേവിടുമ്പോള്‍
നിന്നടിയാനു സുഖം – തന്ന കൃപ
വന്ദനീയം പരനേ

ഇന്നു പകല്‍…

തെറ്റുകുറ്റങ്ങളെന്നില്‍ – വന്നതള
വറ്റ നിന്‍റെ കൃപയാല്‍
മുറ്റും ക്ഷമിക്കേണമേ – അടിയനെ
ഉറ്റു സ്നേഹിച്ചവനേ

ഇന്നു പകല്‍…

എന്‍ കരുണേശനുടെ – ബലമെഴും
തങ്കനാമമെനിക്കു
സങ്കേത പട്ടണമാം – അതിലകം
ശങ്കയെന്യേ വസിക്കും

ഇന്നു പകല്‍…

വല്ലഭന്‍ നീ ഉറങ്ങാ – തടിയാനെ
നല്ലപോല്‍ കാത്തിടുമ്പോള്‍
ഇല്ലരിപുഗണങ്ങള്‍ – ക്കധികാരം
അല്ലല്‍ പെടുത്തീടുവാന്‍

ഇന്നു പകല്‍…

ശാന്തതയോടു കര്‍ത്താ – തിരുമുന്നില്‍
ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം- ഞാന്‍ തിരു
കാന്തി കണ്ടുല്ലസിപ്പാന്‍

ഇന്നു പകല്‍…

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s