The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 4 റൂത്തിന്റെ വിവാഹം 1 ബോവാസ് നഗരവാതില്‍ക്കല്‍ ചെന്നു. അപ്പോള്‍ മുന്‍പു പറഞ്ഞബന്ധു അവിടെ വന്നു. ബോവാസ് അവനോടു പറഞ്ഞു: സ്‌നേഹിതാ, ഇവിടെവന്ന് അല്‍പനേരം ഇരിക്കൂ. അവന്‍ അങ്ങനെ ചെയ്തു.2 നഗരത്തില്‍നിന്നു ശ്രേഷ്ഠന്‍മാരായ പത്തുപേരെക്കൂടി ബോവാസ് വിളിച്ചുകൊണ്ടുവന്നു. ഇവിടെ ഇരിക്കുവിന്‍ എന്ന് അവരോടും പറഞ്ഞു; അവരും ഇരുന്നു.3 ബോവാസ് തന്റെ ബന്ധുവിനോടു പറഞ്ഞു: മോവാബു ദേശത്തു നിന്നു തിരിച്ചു വന്ന നവോമി നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ പോകുന്നു. അതു … Continue reading The Book of Ruth, Chapter 4 | റൂത്ത്, അദ്ധ്യായം 4 | Malayalam Bible | POC Translation

Advertisement

The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 3 ബോവാസിന്റെ മെതിക്കളത്തില്‍ 1 നവോമി റൂത്തിനോടു പറഞ്ഞു: മകളേ, സന്തുഷ്ടമായ കുടുംബജീവിതത്തില്‍ നിന്നെ പ്രവേശിപ്പിക്കുക എന്റെ കടമയല്ലേ?2 നീ ആരുടെ ദാസികളുമൊത്ത് ജോലിചെയ്യുന്നുവോ ആ ബോവാസ് നമ്മുടെ ബന്ധുവാണല്ലോ.3 മെതിക്കളത്തില്‍ ബാര്‍ലി പാറ്റുന്നതിന് അവന്‍ ഇന്നു രാത്രി വരുന്നുണ്ട്. നീ കുളിച്ചു തൈലം പൂശി ഏറ്റവും നല്ല വസ്ത്രവും ധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാല്‍, അവന്റെ അത്താഴം കഴിയുന്നതുവരെ അവന്‍ നിന്നെതിരിച്ചറിയാന്‍ ഇടയാകരുത്.4 അവന്‍ ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം നോക്കിവയ്ക്കുക, പിന്നീടു നീ … Continue reading The Book of Ruth, Chapter 3 | റൂത്ത്, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 2 റൂത്ത് ബോവാസിന്റെ വയലില്‍ 1 നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ് എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.2 ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന് മൊവാബ്യയായ റൂത്ത് നവോമിയോടു ചോദിച്ചു.3 അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത് വയലില്‍ച്ചെന്ന് കൊയ്ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്റെ കുടുംബത്തില്‍പ്പെട്ട ബോവാസിന്റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്.4 ബോവാസ് ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവ് നിങ്ങളോടുകൂടെ എന്നുപറഞ്ഞ് അവന്‍ കൊയ്ത്തുകാരെ അഭിവാദനം ചെയ്തു. കര്‍ത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ പ്രത്യഭിവാദനം … Continue reading The Book of Ruth, Chapter 2 | റൂത്ത്, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

റൂത്ത്, ആമുഖം യഹൂദവംശജയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരില്‍ പഴയനിയമത്തിലെ ഒരു പുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ ഭര്‍ത്താവ് ഒരു ഇസ്രായേല്‍ക്കാരനായിരുന്നു. റൂത്ത്, തന്റെ ഭര്‍ത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബില്‍ വസിക്കുമ്പോള്‍ ഭര്‍ത്താവ് മരിച്ചു. നവോമി ജറുസലെമിലേക്കു തിരിച്ചുപോന്നപ്പോള്‍ റൂത്ത് തന്റെ ഭര്‍ത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് അവളോടൊപ്പം ജറുസലെത്തേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്തതയ്ക്ക് അവള്‍ ഒരു മാതൃകയായിത്തീര്‍ന്നു. അവിടെ … Continue reading The Book of Ruth, Introduction | റൂത്ത്, ആമുഖം | Malayalam Bible | POC Translation

The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

റൂത്ത്, അദ്ധ്യായം 1 എലിമെലെക്കും കുടുംബവും മൊവാബില്‍ 1 ന്യായാധിപന്‍മാരുടെ ഭരണകാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായി. അന്ന് യൂദായിലെ ഒരു ബേത്‌ലെഹംകാരന്‍ ഭാര്യയും പുത്രന്‍മാര്‍ ഇരുവരുമൊത്ത് മൊവാബ് ദേശത്ത് കുടിയേറിപ്പാര്‍ത്തു.2 അവന്റെ പേര് എലിമെലെക്ക്, ഭാര്യ നവോമി, പുത്രന്‍മാര്‍ മഹ്‌ലോനും കിലിയോനും; അവര്‍ യൂദായിലെ ബേത്‌ലെഹെമില്‍ നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍ മൊവാബില്‍ താമസമാക്കി.3 നവോമിയുടെ ഭര്‍ത്താവ് എലിമെലെക്ക് മരിച്ചു. അവളും പുത്രന്‍മാരും ശേഷിച്ചു.4 പുത്രന്‍മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ്യസ്ത്രീകളെ വിവാഹം ചെയ്തു. പത്തുവര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു.5 … Continue reading The Book of Ruth, Chapter 1 | റൂത്ത്, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation

റൂത്ത്, ആമുഖം റൂത്ത്, അദ്ധ്യായം 1 റൂത്ത്, അദ്ധ്യായം 2 റൂത്ത്, അദ്ധ്യായം 3 റൂത്ത്, അദ്ധ്യായം 4 The Book of Ruth | റൂത്ത് | Malayalam Bible | POC Translation >>> റൂത്ത് >>> പഴയ നിയമ ഗ്രന്ഥങ്ങൾ >>> പുതിയ നിയമം >>> ഉല്പത്തി >>> പുറപ്പാട് >>> ലേവ്യർ >>> സംഖ്യ >>> നിയമാവർത്തനം >>> വി. മത്തായി എഴുതിയ സുവിശേഷം >>> വി. മർക്കോസ് എഴുതിയ സുവിശേഷം … Continue reading The Book of Ruth | റൂത്തിന്റെ പുസ്തകം | Malayalam Bible | POC Translation

4th Friday of Advent / Saint John of Kęty

🌹 🔥 🌹 🔥 🌹 🔥 🌹 23 Dec 2022 Optional Commemoration of Saint John of Kęty, Priest Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,മാംസം ധരിച്ചുകൊണ്ടുള്ള അങ്ങേ പുത്രന്റെ ജനനംആസന്നമായിരിക്കുന്നു എന്നറിയുന്ന ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:കന്യകമറിയത്തില്‍നിന്ന് മാംസം ധരിക്കാനുംഞങ്ങളുടെ ഇടയില്‍ വസിക്കാനും തിരുവുള്ളമായഞങ്ങളുടെ കര്‍ത്താവ്, യേശുക്രിസ്തുവാകുന്ന വചനം,അങ്ങേ അയോഗ്യദാസരായ ഞങ്ങളില്‍കാരുണ്യം ചൊരിയുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading 4th Friday of Advent / Saint John of Kęty

The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 21 ബഞ്ചമിന്റെ നിലനില്‍പ് 1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു സായാഹ്‌നംവരെ ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു.3 ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം ഈ നാശം വന്നുഭവിച്ചത് എന്തുകൊണ്ട്?4 ജനം പിറ്റെദിവസം പുലര്‍ച്ചയ്ക്ക് ഒരു ബലിപീഠം നിര്‍മിച്ച് അതില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.5 കര്‍ത്താവിന്റെ മുന്‍പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് ഇസ്രായേല്‍ക്കാര്‍ തിരക്കി. മിസ്പായില്‍ കര്‍ത്താവിന്റെ … Continue reading The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 20 ബഞ്ചമിനെ ശിക്ഷിക്കുന്നു 1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി.2 ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്‍മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷം പേരടങ്ങിയതായിരുന്നു.3 ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക എന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു.4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിന്റെ അധീനതയിലുള്ള … Continue reading The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 19 ഗിബെയാക്കാരുടെ മ്ലേച്ഛത 1 ഇസ്രായേലില്‍ രാജവാഴ്ച ഇല്ലാതിരുന്ന അക്കാലത്ത് എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.2 അവള്‍ അവനോടു പിണങ്ങി യൂദായിലെ ബേത്‌ലെഹെമിലുള്ള തന്റെ പിതാവിന്റെ ഭവനത്തിലേക്കു തിരികെപ്പോയി, ഏകദേശം നാലുമാസം താമസിച്ചു.3 അപ്പോള്‍ അനുനയം പറഞ്ഞ് അവളെ തിരികെക്കൊണ്ടുവരാന്‍ ഭര്‍ത്താവ് ഇറങ്ങിത്തിരിച്ചു; കൂടെ ഒരുവേലക്കാരനും ഉണ്ടായിരുന്നു. രണ്ടു കഴുതകളെയും അവന്‍ കൊണ്ടുപോയി. അവന്‍ അവളുടെ പിതാവിന്റെ ഭവനത്തിലെത്തി.യുവതിയുടെ പിതാവ് അവനെ സന്തോഷത്തോടെ സ്വീകരിച്ചു.4 അവിടെ താമസിക്കാന്‍ … Continue reading The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 18 ദാന്‍ ലായിഷ് പിടിക്കുന്നു 1 അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ ഒരു സ്ഥലം അന്നുവരെ അവര്‍ക്ക് അവകാശമായി ലഭിച്ചിരുന്നില്ല.2 അവര്‍ സോറായില്‍നിന്നും എഷ്താവോലില്‍നിന്നും തങ്ങളുടെ ഗോത്രക്കാരായ കഴിവുറ്റ അഞ്ചുപേരെ ദേശം ഒറ്റുനോക്കുന്നതിന് അയച്ചു. അവര്‍ പറഞ്ഞു: പോയി ദേശം നിരീക്ഷിച്ചുവരുവിന്‍. അവര്‍ മലനാടായ എഫ്രായിമില്‍ മിക്കായുടെ വീട്ടിലെത്തി. അവിടെ താമസിച്ചു.3 മിക്കായുടെ ഭവനത്തെ സമീപിച്ചപ്പോള്‍ അവര്‍ ആയുവലേ വ്യന്റെ ശബ്ദം … Continue reading The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 17 മിക്കായുടെ പൂജാഗൃഹം 1 എഫ്രായിംമലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്‍ അമ്മയോടു പറഞ്ഞു:2 ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു രഹസ്യമായി പറയുകയും ചെയ്തിരുന്നല്ലോ. അത് എന്റെ കൈവശമുണ്ട്; ഞാനാണ് അതെടുത്തത്. അവന്റെ അമ്മ പറഞ്ഞു: എന്റെ മകനേ, കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ!3 അവന്‍ ആ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ അമ്മയ്ക്കു തിരികെക്കൊടുത്തു. അവള്‍ പറഞ്ഞു: എന്റെ മകനുവേണ്ടി ഒരു കൊത്തുവിഗ്രഹവും ഒരു വാര്‍പ്പുവിഗ്ര ഹവും ഉണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ … Continue reading The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 16 1 സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ ഒരു സൈ്വരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.2 സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ് രാത്രി മുഴുവന്‍ നിശ്ചലരായിരുന്നു.3 എന്നാല്‍, സാംസണ്‍ പാതിരാവരെ കിടന്നു. പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്ത് തോളില്‍വച്ച് ഹെബ്രോന്റെ മുന്‍പിലുള്ള മലമുകളിലേക്കു പോയി. സാംസനും ദലീലായും 4 അതിനുശേഷം സോറേക്കു താഴ്‌വരയിലുള്ള … Continue reading The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 15 ഫിലിസ്ത്യരെ തോല്‍പിക്കുന്നു 1 കുറെനാള്‍ കഴിഞ്ഞ് സാംസണ്‍ ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന്‍ പറഞ്ഞു: ഞാന്‍ എന്റെ ഭാര്യയുടെ ശയനമുറിയില്‍ പ്രവേശിക്കട്ടെ. പക്‌ഷേ, പിതാവ് അത് അനുവദിച്ചില്ല.2 അവളുടെ പിതാവു പറഞ്ഞു: നീ അവളെ അതിയായിവെറുക്കുന്നുവെന്നു വിചാരിച്ച് ഞാന്‍ അവളെ നിന്റെ കൂട്ടുകാരനുകൊടുത്തു. അവളുടെ ഇളയസഹോദരി അവളെക്കാള്‍ സുന്ദരിയല്ലേ? അവളെ സ്വീകരിച്ചാലും.3 സാംസണ്‍ പറഞ്ഞു: ഇപ്രാവശ്യവും ഫിലിസ്ത്യരോട് ഞാന്‍ എന്തെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അത് എന്റെ കുറ്റമായിരിക്കയില്ല.4 … Continue reading The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 14 സാംസന്റെ വിവാഹം 1 സാംസണ്‍ തിമ്‌നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെ കണ്ടു.2 അവന്‍ തിരിച്ചുവന്ന് മാതാപിതാക്കന്‍മാരോടു പറഞ്ഞു: തിമ്‌നായില്‍ ഞാന്‍ ഒരു ഫിലിസ്ത്യയുവതിയെ കണ്ടുമുട്ടി. അവളെ എനിക്ക് വിവാഹംചെയ്തുതരണം.3 അവര്‍ പറഞ്ഞു: നിന്റെ ബന്ധുക്കളിലോ നമ്മുടെ ജനത്തിലോ സ്ത്രീകളില്ലാഞ്ഞിട്ടാണോ നീ അപരിച്‌ഛേദിതരായ ഫിലിസ്ത്യരുടെ ഇടയില്‍ ഭാര്യയെ അന്വേഷിക്കുന്നത്? എന്നാല്‍, സാംസണ്‍ പറഞ്ഞു: അവളെ എനിക്കു തരുക; അവളെ എനിക്ക് ഇഷ്ടപ്പെട്ടു.4 അത് കര്‍ത്താവിന്റെ ഹിതമാണെന്ന് മാതാപിതാക്കന്‍മാര്‍ മനസ്‌സിലാക്കിയില്ല. അവിടുന്ന് ഫിലിസ്ത്യര്‍ക്കെതിരായി ഒരവ … Continue reading The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 13 സാംസന്റെ ജനനം 1 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. അവിടുന്ന് അവരെ നാല്‍പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്‍പിച്ചു.2 സോറായില്‍ ദാന്‍ ഗോത്രക്കാരനായ മനോവ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളില്ലായിരുന്നു.3 കര്‍ത്താവിന്റെ ദൂതന്‍ അവള്‍ക്കുപ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.4 അതുകൊണ്ട് നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്.5 നീ ഗര്‍ഭംധരിച്ച് ഒരു … Continue reading The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 12 1 എഫ്രായിംകാര്‍യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്‌യുദ്ധംചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ ഭവനത്തെയും ഞങ്ങള്‍ അഗ്‌നിക്കിരയാക്കും.2 ജഫ്താ അവരോടു പറഞ്ഞു: ഞാനും എന്റെ ജനവും അമ്മോന്യരുമായി വലിയ കല ഹത്തിലായി. ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ അവരുടെ കൈകളില്‍നിന്ന് നിങ്ങള്‍ എന്നെ രക്ഷിച്ചില്ല.3 നിങ്ങള്‍ എന്നെ രക്ഷിക്കുകയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവന്‍ കൈയിലെടുത്ത്, അമ്മോന്യര്‍ക്കെതിരേചെന്നു. കര്‍ത്താവ് അവരെ എന്റെ കൈയില്‍ ഏല്‍പിക്കുകയും … Continue reading The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

ന്യായാധിപന്മാർ, അദ്ധ്യായം 11 1 ഗിലയാദുകാരനായ ജഫ്താ ശക്ത നായ സേനാനിയായിരുന്നു. പക്ഷേ, അവന്‍ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.2 ഗിലയാദിന് സ്വഭാര്യയിലും പുത്രന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍വളര്‍ന്നപ്പോള്‍ ജഫ്തായെ പുറംതള്ളിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ പിതാവിന്റെ അവകാശം നിനക്കു ലഭിക്കുവാന്‍ പാടില്ല. നീ അന്യസ്ത്രീയുടെ മകനാണല്ലോ.3 അപ്പോള്‍ ജഫ്താ തന്റെ സഹോദരന്‍മാരില്‍ നിന്ന് ഓടിപ്പോയി തോബ് എന്ന സ്ഥലത്തു ചെന്ന് താമസിച്ചു. ഒരു നീചസംഘം അവനോടുചേര്‍ന്നു കൊള്ളചെയ്തു നടന്നിരുന്നു.4 അക്കാലത്താണ് അമ്മോന്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനു വന്നത്.5 അപ്പോള്‍ ഗിലയാദിലെ … Continue reading The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

December 22 വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

⚜️⚜️⚜️ December 2️⃣2️⃣⚜️⚜️⚜️വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1850-ല്‍ ഇറ്റലിയിലെ ലൊംബാര്‍ഡി എന്ന സ്ഥലത്താണ് കന്യകയായ വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി ജനിച്ചത്‌. പതിനെട്ട് വയസായപ്പോള്‍ കന്യാസ്ത്രീ ആകുവാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും, അനാരോഗ്യം അവളുടെ ആഗ്രഹ സാഫല്യത്തിന്‌ വിഘാതമായി. തന്റെ മാതാപിതാക്കളുടെ മരണം വരെ അവള്‍ അവരെ സഹായിച്ചു പോന്നു. അവരുടെ മരണത്തിന് ശേഷം തന്റെ സഹോദരീ-സഹോദരന്‍മാര്‍ക്കൊപ്പം കൃഷിയിടത്തില്‍ ജോലി ചെയ്തു. ഒരു ദിവസം ഒരു പുരോഹിതന്‍ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള സ്കൂളില്‍ പഠിപ്പിക്കാമോ എന്ന് അവളോടു ചോദിച്ചു. … Continue reading December 22 വിശുദ്ധ ഫ്രാന്‍സെസ്‌ സേവ്യര്‍ കബ്രീനി

Rev. Fr Abraham Thazhayil (1859-1943)

മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പുളിന്തിട്ട പ്രദേശത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് തുടക്കം കുറിച്ച ഏബ്രഹാം താഴയിൽ അച്ചൻ… Fr Abraham Thazhayil (1859-1943) മാർത്തോമ്മാ സഭാ വിശ്വാസികളായിരുന്നതാഴയിൽ ചാണ്ടപ്പിള്ള, കുഞ്ഞാണ്ടമ്മ ദമ്പതികളുടെ പത്തു മക്കളിൽ ഏക ആൺതരിയായി 1859ൽ ഏബ്രഹാം ജനിച്ചു. ആൺമക്കളിലൂടെയാണ് കുടുംബത്തിന്റെ തലമുറകൾ രൂപപ്പെടുക എന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്, ആദ്യമുണ്ടായവരെല്ലാം പെൺകുഞ്ഞുങ്ങളായിരുന്നതിനാൽ കുടുംബം നിലനിർത്താനായി ഒരു മകനെ നൽകണമെന്ന് മാതാപിതാക്കൾ ദൈവസന്നിധിയിൽ കണ്ണുനീരോടെ … Continue reading Rev. Fr Abraham Thazhayil (1859-1943)

Thursday of the Fourth Week of Advent

🌹 🔥 🌹 🔥 🌹 🔥 🌹 22 Dec 2022 Liturgical Colour: Violet. സമിതിപ്രാര്‍ത്ഥന മരണത്തില്‍ നിപതിച്ചിരുന്ന മനുഷ്യരെ കടാക്ഷിച്ച്അങ്ങേ ഏകജാതന്റെ ആഗമനത്താല്‍അവരെ വീണ്ടെടുക്കാന്‍ തിരുവുള്ളമായ ദൈവമേ,അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:അവിടത്തെ മനുഷ്യാവതാരംഭക്തിവിനയത്തോടെ ഏറ്റുപറയുന്നവരെഅതേ രക്ഷകന്റെ സഹവാസത്തിന് യോഗ്യരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 സാമു 1:24-28ഹന്നാ സാമുവലിന്റെ ജനനത്തിന് നന്ദി അര്‍പ്പിക്കുന്നു. സാമുവലിന്റെ മുലകുടി മാറിയപ്പോള്‍, മൂന്നുവയസ്സുള്ള … Continue reading Thursday of the Fourth Week of Advent

ആരാധനാഘോഷം

ഓരോ ദിവ്യബലിയർപ്പണവും പുരോഹിതനായ ക്രിസ്തുവിൻ്റെയും അവൻ്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിന് പകരം വയ്ക്കാനാവില്ല.………………………………………….. വത്തിക്കാൻ II S.C. 7 വിശുദ്ധിയിലേയ്ക്ക് ഞങ്ങളെ നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. " The world being unworthy to receive the Son of God directly from the hands of the Father, he gave his Son to Mary for the world to receive him for her. … Continue reading ആരാധനാഘോഷം

തിരുപ്പിറവിക്കായി ഒരുങ്ങാം: December 22

ഡിസംബർ 22 പ്രാർത്ഥന ലോകരക്ഷക, നീ ഞങ്ങൾക്ക് ഭരമേൽപ്പിച്ച സഭയെ ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. മനുഷ്യൻ പൂർണ്ണനല്ലല്ലോ അതുകൊണ്ടു തന്നെ സഭക്ക് ഉയർച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ കുരിശിന്മേൽ സ്ഥാപിതമായ അടിത്തറ സഭയെ ഇന്നും കാത്തു രക്ഷിക്കുന്നു. എൻ്റെ നാഥാ, നിന്റെ സഭയെ കാത്തുപാലിക്കാനുള്ള വലിയ കൃപ ഞങ്ങൾക്ക് നൽകണമേ. അനുദിന വചനം മത്താ 7: 21-28 യേശുവാകുന്നു അടിത്തറയിൽ പണിയുന്നവ തകർക്കപ്പെടുകയില്ല സുകൃതജപം ഈശോയെ, നിന്റെ എളിമ ഞങ്ങളിൽ വളർത്തണമേ. നിയോഗം … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 22