ശാന്ത രാത്രി തിരു രാത്രി…
Advertisements
ശാന്ത രാത്രി തിരു രാത്രി
പുല്‍കുടിലില്‍ പൂത്തൊരു രാത്രി..
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിന്‍ സമാധാന രാത്രി..
ഉണ്ണി പിറന്നൂ ഉണ്ണിയേശു പിറന്നൂ (3)
ശാന്ത രാത്രി…
ദാവീദിന്‍ പട്ടണം പോലെ
പാതകള്‍ നമ്മളലങ്കരിച്ചു. (2)
വീഞ്ഞു പകരുന്ന മണ്ണില്‍.. നിന്നും
വീണ്ടും മനസ്സുകള്‍ പാടി
ഉണ്ണി പിറന്നൂ…
കുന്തിരിക്കത്താല്‍ എഴുതീ..
സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തീ (2)
ദൂരെ നിന്നായിരമഴകിന്‍ കൈകള്‍
എങ്ങും ആശംസ തൂകി
ഉണ്ണി പിറന്നൂ…
Advertisements
Advertisements

Leave a comment