ദേവാലയ മണി മുഴങ്ങി
ദേവാലയ മണി മുഴങ്ങി
പൂജാവേദിയൊരുങ്ങി
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി
ദേവാലയ…
ബലിയണക്കാൻ ഒരുങ്ങിടുവിൻ
തിരുബലിയിൽ ചേർന്നിടുവിൻ
ഇതു ജീവിതബലിയല്ലോ
നിത്യ ജീവന്റെ ബലിയല്ലോ
ഒരുനാൾ നാഥൻ ലോകപാപം
പേരിടും കുഞ്ഞാടായി
സകലജനത്തിൻ പാപം നീക്കാൻ
കുരിശിൽ ഒരുബലിയായി
അനുഗ്രഹമരുളും പ്രശാന്തിയേകും
ഈ ബലിയിൽ ഒന്നുചേരാം
ദേവാലയ…
ഹൃദയം നിർമ്മലമാക്കീടാനായ്
അനുതാപത്താൽ കഴുകാം
നമ്മുടെ ജീവിതം യാഗമായി
യേശുവോടൊന്നായി ചേർക്കാം
ഹൃദയമുണർത്തി സ്തുതികളുയർത്തി
ഈ ബലിയിൽ പങ്കുചേരാം
ദേവാലയ…
Advertisements
Devalayamani Muzhangi | Lyrics | ദേവാലയമണി മുഴങ്ങി
Advertisements

Leave a reply to Nelson Cancel reply