സി. റാണി മരിയയോടുള്ള നൊവേന | രണ്ടാം ദിവസം

Advertisements

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന

പരിശുദ്ധാത്മാവിന്റെ ഗാനം

പ്രാരംഭ പ്രാർത്ഥന

കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. “സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല ” എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും അനുകമ്പാർ ദ്രവുമായ ജീവിതത്തിലൂടെ പാവങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും പ്രവാചികയായി , ദരിദ്രരുടേയും, മർദ്ദിതരുടെയും , ചൂഷിതരുടെയും പക്ഷം ചേർന്ന് അവരുടെ മാനുഷികാവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുവാൻ സി. റാണി മരിയാ യെ ശക്തിപ്പെടുത്തിയ അങ്ങ് വേദനിക്കുന്ന മനുഷ്യ ജീവിതങ്ങളെ ദൈവീക ഛായയിലേയ്ക്ക് രൂപാന്തരപ്പെടുത്തുവാൻ ഞങ്ങളെ അവിടുത്തെ ഉപകരണങ്ങളാക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും സമൂഹം: ആമ്മേൻ

രണ്ടാം ദിവസം: സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സി. റാണി മരിയയുടെ ജീവിതം

രക്തസാക്ഷി റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തിയ ചടങ്ങിൽ കാർഡി നൽ ആഞ്ചലോ അമാത്തോ തന്റെ പ്രസംഗ മദ്ധ്യേ അഷ്ട സൗഭാഗ്യങ്ങളെ ആധാരമാക്കി സി. റാണി മരിയയുടെ സൗഭാഗ്യത്തിന്റെ രണ്ട് വശങ്ങളെക്കുറിച്ച് ഇപ്രകാരം പ്രതിപാദിച്ചു. അവൾ രണ്ടു വിധത്തിൽ ഭാഗ്യവതിയാണ്. 1. നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ 2. നീതിക്കുവേണ്ടി പീഡകൾ സഹിക്കുന്നവർ ഭാഗ്യവാന്മാർ (മത്താ. 5:6-10 )

സത്യത്തിന്റെയും , നീതിയുടെയും , സ്നേഹത്തിനെയും സാക്ഷിയാകുക എന്നത് ഏറെ വിലയുറ്റതാണ്. അപ്പസ്തോലന്മാരുടെ കാലം മുതൽ ഇന്നു വരെ രക്തസാക്ഷികളുടെ ഒരു നീണ്ട പാരമ്പര്യം ക്രൈസ്തവ സഭയ്ക്കുണ്ട്. ദൈവപിതാവിന്റെ രക്ഷാകര സ്നേഹത്തിന്റെയും നീതിയുടെയും സാക്ഷ്യമായിരുന്നു ക്രിസ്തു. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ച് രക്തസാക്ഷികൾ, ക്രൂശിക്കപ്പെട്ട് , മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രക്ഷാകര രഹസ്യത്തിൽ പങ്കു ചേരുന്നവരും അത് തുടരുന്നവരുമാണ്. യേശുവിന്റെ ശിഷ്യത്വത്തിലേക്കുള്ള വിളി, രക്ത സാക്ഷിത്വത്തിലേക്കും മരണത്തിലേക്കുമുള്ള വിളി ഉൾകൊള്ളുന്നു. നമ്മുടെ മഹത്തായ വിശ്വാസത്തിനും , പ്രത്യാശയ്ക്കും, സ്നേഹത്തിനും ധൈര്യപൂർവ്വം സാക്ഷ്യം നൽകുക എന്നത് നമ്മുടെ വിശ്വാസത്തിന്റെ ഒരു പരിക്ഷണമാണ്.

ദൈവ വചനം.

റോമ 8:25-39

(പ്രഭാഷണം / മൗന പ്രാർത്ഥന)

ലുത്തിനിയ

കർത്താവേ, അനുഗ്രഹിക്കണമേ… കർത്താവേ, അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ… മിശിഹായേ അനുഗ്രഹിക്കണമേ

കർത്താവേ അനുഗ്രഹിക്കണമേ… കർത്താവേ അനുഗ്രഹിക്കണമേ.

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ… മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരിശുദ്ധാത്മാവായ ദൈവമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

ഏക ദൈവമായ പരി. ത്രിത്വമേ… ഞങ്ങളെ അനുഗ്രഹിക്കണമേ

പരി. മറിയമേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ദൈവത്തിന്റെ മാതാവേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

ക്രൂശിതന്റെ ആത്മ മിത്രമായ റാണി മരിയായേ… ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

തിരുസഭയുടെ വത്സലപുത്രിയേ…

സീറോ മലബാർ സഭയുടെ അഭിമാന പാത്രമേ…

ഫ്രാൻസിസ്ക്കൻ ആരാമത്തിലെ രക്ത പുഷ്പമേ..

സുവിശേഷത്തിന്റെ ധീരയായ പ്രവാചികയേ..

ഇൻഡോറിന്റെ ധീര റാണിയേ..

നീതിയുടെ പ്രവാചക ശബ്ദമേ

ബലഹീനരുടെ അത്താണിയേ

ക്ഷമയുടെ മാലാഖയേ

ഏകാന്ത പഥികരുടെ മിത്രമേ

ആനന്ദത്തിന്റെ നിറകുടമേ

ദിവ്യ കാരുണ്യത്തിന്റെ ആരാധികയേ

ദൈവ സ്നേഹത്തിന്റെ കിരണമേ

പുഞ്ചിരിയുടെ അപ്പസ്തോലയേ

സുവിശേഷ വത്കരണത്തിന്റെ ഉത്തമ മാതൃകയേ

പ്രേഷിത രംഗത്തെ പ്രകാശഗോപുരമേ

ചൂഷിതരുടെ ഉറ്റമിത്രമേ

മിഷനറിമാരുടെ ധീരമാതൃകയേ

സുക്യതങ്ങളുടെ ഉദ്യാനമേ

ദൈവൈക്യത്തിന്റെ കണ്ണാടിയേ

പരിത്യാഗത്തിന്റെ പരിമളമേ

പാവങ്ങളിൽ ദൈവത്തെ ദർശിച്ചവളേ

ഈശോയ്ക്കായി മുറിവുകൾ ഏറ്റവളേ

നോച്ചൻപൂർ മലയിൽ ബലിയായവളേ

ധീരരക്തസാക്ഷി റാണി മരിയയേ

അർപ്പണത്തിന്റെ മാതൃകയായ റാണി മരിയയേ

ദൈവ വചനത്തിന്റെ വീണയായ റാണി മരിയയേ

പ്രാർത്ഥനയുടെ പ്രേഷിതയായ റാണി മരിയയേ

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട റാണി മരിയയേ

കാരുണ്യത്തിന്റെ മകുടമായ റാണി മരിയയേ

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായിരുന്ന റാണി മരിയയേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ… കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ …കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ .

കാർമ്മി: ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞ ങ്ങൾ യോഗ്യരാകുവാൻ

സമൂഹം: വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ .

സമാപന പ്രാർത്ഥന

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാനും , ദൈവത്തിനും സഹോദരങ്ങൾക്കും വേണ്ടി തന്നെത്തന്നെ മുഴുവനായി നൽകുവാനും പ്രവാചക ധീരതയോടെ ജീവിച്ച സി. റാണി മരിയയുടെ ജീവിതം ഞങ്ങൾക്കു മാതൃകയായി നൽകിയ ദൈവമേ, എന്തു വില കൊടുത്തും , സത്യത്തിനും, നീതിക്കും വേണ്ടി നിലകൊള്ളുവാൻ ഞങ്ങളെ ശക്തരാക്കണമേ.വാ. രക്തസാക്ഷി റാണി മരിയയുടെ മദ്ധ്യസ്ഥതയിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ . തന്നെ എതിർക്കുന്നവരെയും , ശത്രുക്കളെയും ഹൃദയത്തിൽ ഉൾക്കൊണ്ടിരുന്നു റാണി മരിയ. മറ്റുള്ളവരുടെ വിമർശനങ്ങൾ എന്നെ തളർത്തുന്നില്ല. എതിർപ്പുകളുടെയും, പരാജയങ്ങളുടെയും, പ്രശ്നങ്ങളുടെയും മദ്ധ്യേ ധീരതയോടെ മുന്നോട്ടു നയിക്കുന്ന ഒരു ശക്തി എന്റെ ഉള്ളിലുണ്ട്. ആരെയും ഭയപ്പെടാതെ യേശുവിനു വേണ്ടി മരിക്കാൻ പോലും എന്നെ ശക്തയാക്കുന്ന ദൈവാത്മാവിന്റെ ശക്തിയാണത്. എന്നിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മരിക്കാനും എനിക്ക് ഭയമില്ല. എന്ന സി. റാണി മരിയയുടെ വാക്കുകൾ ധീരതയോടെ ക്രൈസ്തവ ജീവിതം നയിക്കുവാൻ ഞങ്ങൾക്കും ശക്തി പകരട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും

സമൂഹം: ആമേൻ

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment