തപസ്സു ചിന്തകൾ 4

തപസ്സു ചിന്തകൾ 4

സാക്ഷ്യ ജീവിതത്തിൽ വളരുക

“സത്യത്തെ സ്വീകരിക്കുവാനും, ദൈവത്തിനു മുന്നിലും

നമ്മുടെ സഹോദരങ്ങൾക്കു മുന്നിലും അതിന്‍റെ സാക്ഷ്യംവഹിക്കുവാനും

വിശ്വാസം നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പുകാലം.” ഫ്രാൻസീസ് പാപ്പ

ഈശോയ്ക്കു സാക്ഷ്യം വഹിക്കാൻ വിശ്വാസിക്കു ലഭിക്കുന്ന അസുലഭമായ അവസരമാണ് നോമ്പുകാലം .ഈശോയിലൂടെ വെളിവാക്കപ്പെട്ട നിത്യസത്യങ്ങൾ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരുടെ മുമ്പിൽ ജീവിതം വഴി പ്രഘോഷിക്കുകയും ചെയ്യുമ്പോൾ സാക്ഷ്യ ജീവിതം പൂർണ്ണത കൈവരിക്കും. ദൈവവചനത്തിൽ ഇതൾ വിരിയുന്ന സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശം ജീവിത സത്ഫലങ്ങളിലൂടെ ലോകത്തിനു നൽകുക എന്നത് ക്രിസ്ത്യാനിയുടെ കടമയും ഉത്തരവാദിത്വവുമാണ്.

നോമ്പുകാലത്ത് ക്രിസ്തു മൂല്യങ്ങൾ ജീവിക്കുന്ന എഴുതപ്പെടാത്ത സുവിശേഷമാകാൻ ക്രൂശിതൻ നമ്മെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സാക്ഷ്യം വഹിക്കാൻ നമ്മൾ ശക്തരാകുന്നത് പരിശുദ്ധാത്മാവിനാൽ നിറയുമ്പോഴാണ്.” പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1: 8)

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment