തപസ്സു ചിന്തകൾ 5

തപസ്സു ചിന്തകൾ 5

പുഞ്ചിരിച്ചുകൊണ്ട് ഉപവസിക്കുക

“നോമ്പുകാലത്തു മ്ലാനവദനമാകാതെ പുഞ്ചിരിച്ചുകൊണ്ടു ഉപവസിക്കാൻ നമുക്കു പരിശ്രമിക്കാം.” ഫ്രാൻസീസ് പാപ്പ

2023 ലെ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയാണിന്ന്. നോമ്പും ഉപവാസവും അതിൻ്റെ തീക്ഷ്ണതയിൽ

ആചരിക്കേണ്ട ദിനം. ദൈവവുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനുള്ള ഒരു മാർഗ്ഗമാണ് ഉപവാസമെന്നു വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നു.

ഉപവസിക്കുക എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥം, ഉപവസിക്കുമ്പോൾ ഈശോയോടു ഒരുവൻ ചേർന്നിരിക്കുന്നു അപ്പോൾ ഭക്തൻ്റെ മുഖത്തിൻ്റെ മ്ലാനത നീങ്ങി പുഞ്ചിരി വിടരുന്നു.

ദൈവം കൂടെയുള്ളവർക്കു മ്ലാനവദനരാകാൻ കഴിയുകയില്ല. വിഷാദ ഭാവത്തോടെ ഉപവസിക്കരുത് എന്നത് ഈശോയുടെ കല്പനയാണ്: “നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.” (മത്തായി 6:16-18)

ഈ ഉപവാസ ദിനത്തിൽ ഈശോയുമായുള്ള സഹവാസത്താൽ നമ്മുടെ മുഖം സന്തോഷം നിറഞ്ഞതാക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment