അൽഫോൻസാമ്മയുടെ പ്രാർത്ഥന

“ഓ ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്‍റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്‍റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ. നീതിസൂര്യനായ എന്‍റെ ഈശോയെ, നിന്‍റെ ദിവ്യകതിരിനാൽ എന്‍റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിന്‍റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ”. ആമ്മേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment