ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന

കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രനായ ഉണ്ണീശോയെ, ഞങ്ങള്‍ അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. നസ്രസ്സില്‍ മാതാപിതാക്കള്‍ക്ക് വിധേയനായി ജീവിച്ച ഉണ്ണീശോയെ, ദൈവതിരുമനസിന് വിധേയരായി വിശുദ്ധിയിലും വിജ്ഞാനത്തിലും വളരുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളിപ്പോള്‍ അങ്ങയോട് അപേക്ഷിക്കുന്ന ……………………. അനുഗ്രഹം സാധിച്ചുതരേണമേ. അവിടുത്തെ തിരുഹിതം നിറവേറ്റി ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് ശക്തി തരണമേ. ആമ്മേന്‍

1സ്വര്‍ഗ്ഗ. 1നന്മ. 1ത്രിത്വ 

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “ഉണ്ണീശോയോടുള്ള പ്രാര്‍ത്ഥന”

  1. ഉണ്ണീശയോടുള്ള പ്രാർത്ഥന
    അത്യന്നതങ്ങളിൽ ദൈവത്തിന് മഹത്വം
    ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം
    കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയെ, ഞങ്ങൾ അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അങ്ങയുടെ തിരുപ്പിറവിയിലൂടെ ഭൂമിയിൽ ശാന്തിയും, സമാധാനവും, പ്രത്യാശയും ഞങ്ങൾക്ക് തന്നരുളേണമേ.
    നസ്രത്തിലെ തിരുകുടുംബത്തിൽ മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച ഉണ്ണീശോയെ, ദൈവതിരുമനസിന് വിധേയരായി വിശുദ്ധിയിലും വിജ്ഞാനത്തിലും വളരുവാൻ ഞങ്ങളെ സഹായിക്കേണമേ. അവിടുത്തെ തിരുഹിതം നിറവേറ്റി ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ ജീവിക്കുവാൻ ഞങ്ങൾക്ക് ശക്തി തരേണമേ.
    അവിടുന്ന് ഞങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു.
    ഇന്നീ ഭവനത്തിൽ ഒന്നിച്ചു കൂടിയിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും അവരുടെ നിയോഗങ്ങളെയുംചേർത്ത് ഇപ്പോൾ അങ്ങയോടു അപേക്ഷിക്കുന്ന അനുഗ്രഹങ്ങൾ ഞങ്ങൾക്ക് സാധിപ്പിച്ചു തരേണമേ.
    നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമേൻ
    1 സ്വ . 1 നന്മ 1 ത്രിത്വ

    Liked by 1 person

Leave a comment