തപസ്സു ചിന്തകൾ 7

തപസ്സു ചിന്തകൾ 7

ക്രൂശിതൻ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്ത്

“നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് ഈശോ. നമ്മൾ പാപം ചെയ്യുമ്പോൾ നമ്മുടെ മടങ്ങി വരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു.” ഫ്രാൻസീസ് പാപ്പ

നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്തായ ഈശോയെ തിരിച്ചറിയുവാനും അവനെ സ്നേഹിക്കുവാനുമുള്ള സമയമാണ് നോമ്പുകാലം.

“വിശ്വസ്‌ത സ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്റെ മാഹാത്‌മ്യം അളവറ്റതാണ്‌.

വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്‌” (പ്രഭാഷകന്‍ 6 : 15-16) എന്നു പ്രഭാഷക ഗ്രന്ഥം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ ഹൃദയം തുറന്ന് ഉത്കണoകളും ആകുലതകളും പങ്കുവയ്ക്കാൻ ഒരു വിശ്വസ്ത സ്നേഹിതൻ അനിവാര്യമാണ്. കുരിശിൻ്റെ ചുവട്ടിൽ നിൽക്കുന്നവർക്കു വിശ്വസ്തനായ ഒരു സ്നേഹിതനെ ലഭിക്കുന്നു. എന്തും അവനോടു നമുക്കു പറയാം അവനെപ്പോലെ മനുഷ്യനെ മനസ്സിലാക്കിയ ഒരു വ്യക്തി ലോക ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ആ സ്നേഹിതൻ്റെ ചാരേ നോമ്പിലെ ഈ സാബത്തു ദിവസം നമുക്കു ചെലവഴിക്കാം. അവൻ്റെ ഹൃദയതുടിപ്പുകൾ നമ്മുടെ ആവേശമാക്കി മാറ്റാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment