കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ (Fr Jacob Chollampel) നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ പള്ളികളിൽ സ്തുത്യർഹമായ സേവനം ചെയ്ത ശേഷം കാരിത്താസിലുള്ള വൈദീക വിശ്രമകേന്ദ്രമായ വിയാനി ഹോമിൽ താമസിച്ചുവരുകയായിരുന്നു.
മൃതദേഹം 02/03/2023 വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ വിയാനി ഹോമിൽ പൊതു ദർശനത്തിനു വയ്ക്കും.
9 എ.എം. ന് അച്ചന്റെ തറവാട് വീടായ ഉഴവൂർ പയസ്മൗണ്ടിലെ സഹോദര പുത്രൻ സിറിയക്ക് ജോസഫ് ചൊള്ളമ്പേലിന്റെ ഭവനത്തിൽ എത്തിക്കും.
അവിടെ ഒരു മണിക്കൂർ പ്രാർത്ഥനകൾക്കും പൊതു ദർശനത്തിനും സൗകര്യ മുണ്ട്.
10-ന് ശേഷം പയസ്മൗണ്ട് സെന്റ് പയസ് ടെൻത് ദേവാലയത്തിൽ പൊതു ദർശനത്തിനു കൊണ്ടുവരും
സംസ്കാര ശുശ്രൂഷകൾ അഭിവന്ദ്യ പിതാക്കൻമാരുടേയും, മറ്റ് വൈദീക ശ്രേഷ്ഠരുടേയും മുഖ്യ കാർമ്മികത്വത്തിൽ 2.30 ന് ആരംഭിക്കുന്നതാണ്. .
