തപസ്സു ചിന്തകൾ 10

തപസ്സു ചിന്തകൾ 10

തിന്മയെ നന്മകൊണ്ടു കീഴടക്കുവിൽ

“മതിലുകൾ നിർമ്മിക്കാനല്ല പാലങ്ങൾ പണിയാൻ തിന്മയെ നന്മകൊണ്ടും തെറ്റുകളെ ക്ഷമ കൊണ്ടും കീഴടക്കാനും എല്ലാവരോടും സമാധാനത്തിൽ ജീവിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.” ഫ്രാൻസീസ് പാപ്പ

നന്മ പ്രവർത്തിക്കാൻ മടിപ്പു കാണിക്കാത്ത കാലമായിരിക്കണം നോമ്പുകാലം. തിന്‍മയെ നന്‍മ കൊണ്ട് നേരിട്ടാൽ മനുഷ്യ ജീവിതത്തില്‍ ഉണ്ടാകുന്ന ഒട്ടേറെ സംഘര്‍ഷങ്ങള്‍ പിഴുതെറിയാൻ സാധിക്കും. തിന്‍മയെ നന്മ കൊണ്ട് നേരിടുവാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സമ്പൂർണ്ണ പാഠപുസ്തകമാണ് കാൽവരിയിലെ ക്രൂശി തൻ.

നന്മയിൽ പിറവിയെടുക്കുന്ന നമ്മുടെ എല്ലാ പ്രവര്‍ത്തികള്‍ക്കും അതിന്റേതായ ഫലമുണ്ടാകും. നന്മ ചെയ്താലേ നന്മ ലഭിക്കൂ. തിന്മകളിലൂടെ ചലിക്കുന്നവന്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടി സ്വീകരിക്കേണ്ടി വരും. അതിനാല്‍ നല്ലത് കാണാൻ നമ്മുടെ നേത്രങ്ങളും നല്ലത് കേൾക്കാൻ കാതുകളും നല്ലതു പറയാൻ നാവുകളും നല്ലത് പ്രവര്‍ത്തിക്കുവാൻ കരങ്ങളും സജ്ജമാക്കാം. അപ്പോള്‍ നല്ലതുമാത്രമേ നമുക്ക് ലഭിക്കൂ. അതാണ് ക്രൂശിതൻ ഇന്നേ ദിവസം നമ്മെ പഠിപ്പിക്കുന്നത്.

“ഏതൊരുവനും സ്വന്തം നന്‍മ കാംക്‌ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്‌ഷിക്കട്ടെ.” (1 കോറി 10 : 24) എന്ന തിരുവചനം നമുക്കു മാർഗ്ഗദീപമാകട്ടെ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment