തപസ്സു ചിന്തകൾ 13

തപസ്സു ചിന്തകൾ 13

നമ്മളെ ശക്തിയുള്ളവരാക്കുന്ന പ്രാർത്ഥന

“പ്രാർത്ഥന ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുന്നു. പ്രാർത്ഥന സമാധാനം കൊണ്ടുവരുന്നു.”

ഫ്രാൻസീസ് പാപ്പ

‘നോമ്പുകാലം ആത്മീയ ജീവിതത്തിൻ്റെ വസന്തകാലമാണ് .ദൈവത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ ബന്ധം വിലയിരുത്തേണ്ട സമയമാണ് അത്. ഈ ബന്ധം ദൃഢതയോടെ നിലനിൽക്കാൻ പ്രാർത്ഥനാ അത്യന്ത്യാപേഷിതമാണ്.

പ്രാർത്ഥന നമ്മുടെ ജീവിതത്തെ ശക്തിയുള്ളതാകുന്നു. പ്രാർത്ഥന തിന്മയെ കീഴടക്കുവാൻ കരുത്തു പകരുകയും, പ്രാർത്ഥന ജീവിതത്തിൽ സമാധാനം കൊണ്ടുവരുകയും ചെയ്യുന്നു. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടേതിനെക്കാൾ വലിയ ശക്തിയിലുള്ള നമ്മുടെ വിശ്വാസം പ്രകടമാക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നതുപോലെ “ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുന്നവർ തങ്ങൾ പറയുന്ന പ്രാർത്ഥനയെക്കുറിച്ചല്ല, മറിച്ച് അവർ പ്രാർത്ഥിക്കുന്ന ദൈവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.” നോമ്പിലെ ഈ ദിനത്തിൽ ആത്മീയ ജീവിതത്തിൻ്റെ വിറ്റാമിനുകളായ വിശ്വാസവും പ്രാർത്ഥനയും വഴി നമ്മുടെ ആത്മീയ ആരോഗ്യത്തെ സുദൃഢമാക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment