തപസ്സു ചിന്തകൾ 17

തപസ്സു ചിന്തകൾ 17

പരസ്നേഹപ്രവർത്തികളാൽ നോമ്പു യാത്ര സമ്പന്നമാക്കാം

“ആവശ്യക്കാരായ സഹോദരി സഹോദരന്മാർക്കു നമ്മളെത്തന്നെ സമർപ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാൽപാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം. ” ഫ്രാൻസീസ് പാപ്പ

പരസ്നേഹപ്രവർത്തികളും ദാനധർമ്മവും നോമ്പിൻ്റെ രണ്ട് ഇതളുകൾ ആണല്ലോ. ക്രിസ്തീയ വിശ്വാസം പ്രവർത്തിപഥത്തിൽ എത്തിക്കുന്നതിൽ ഇവ രണ്ടിനും സവിശേഷമായ സ്ഥാനമുണ്ട്.

പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണന്നു (യാക്കോ: 2 : 17) യാക്കോബ് ശ്ലീഹായും ദാനധര്‍മം മൃത്യുവില്‍നിന്നു രക്‌ഷിക്കുകയും അന്‌ധകാരത്തില്‍പ്പെടുന്നതില്‍ നിന്നു കാത്തുകൊള്ളുകയും അതു അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്‌ടമായ കാഴ്‌ചയാണന്നു

(തോബിത്‌ 4 : 10-11) തോബിതും നമ്മളെ ഓർമ്മിപ്പിക്കുന്നു. കേവലം ഉപവാസത്തിൽ ഭക്ഷണം ഉപേക്ഷിക്കുന്നതതിൽ മാത്രമല്ല നോമ്പിൻ്റെ ചൈതന്യം കുടികൊള്ളുക.

ആവശ്യക്കാരായ നമ്മുടെ സഹോദരി സഹോദരന്മാർക്കു നമ്മളെത്തന്നെ സമർപ്പിച്ചു കൊണ്ടു ഈശോയുടെ കാൽപാടുകളെ നാം പിൻതുടരുമ്പോൾ നോമ്പു യാത്ര ജീവിത പരിവർത്തനത്തിലേക്കു നയിക്കും.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment