എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ…
എന്നോടുള്ള നിൻ സ്നേഹം ഓർക്കുമ്പോൾ ഈശോയെ
എന്നോടുള്ള വാത്സല്യം കാണുമ്പോൾ ഈശോയെ
കൊതിക്കുന്നു ഞാൻ നിന്നോടൊന്നായ് ചേരുവാൻ
നിൻ്റേതായ് മാറുവാൻ നിന്നിൽ ഒന്നായ് തീരുവാൻ
എന്നോടുള്ള…
നീ മാത്രമാണെൻ പ്രകാശം ഈ വഴികളിൽ
നീ മാത്രമാണെൻ പ്രതീക്ഷ… 2
നീ മാത്രമാണെൻ്റെ ഉള്ളിൽ ഒരു സാന്ത്വനം സ്നേഹലാളനം… 2
കൊതിക്കുന്നു ഞാനെന്നും നിന്നിൽ ചാരുവാൻ…
എന്നോടുള്ള…
നീ മാത്രമാണെൻ്റെ ഉള്ളിൽ തിരുമൊഴികളായ്
കേൾക്കുന്നു ഞാൻ നിൻ്റെ വചനം
കാരുണ്യമായെൻ്റെ ഉള്ളിൽ ഒരു തൂവലായ് തഴുകുന്നവൻ… 2
അലിയുന്നു നിൻ സ്പർശം ഉള്ളിൽ മോദമായ്…
എന്നോടുള്ള…