തപസ്സു ചിന്തകൾ 21

തപസ്സു ചിന്തകൾ 21

നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം.

ഈ നോമ്പുകാലത്ത് നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. അതുവഴി നമ്മുടെ പ്രാർത്ഥന ദൈവത്തിൻ്റെ ആർദ്രതയുടെ ജീവിക്കുന്ന സാക്ഷ്യമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ വ്യക്തിക്കും മാറട്ടെ. ഫ്രാൻസീസ് പാപ്പ

നോമ്പുകാലം ക്രൈസ്തവർക്കു രൂപീകരണകാലമാണ്. ദൈവാത്മാവാണ് ഈ രൂപീകരണം ഒരു വ്യക്തിയിൽ നടത്തുന്നത്. പരിശുദ്ധാത്മാവില്ലാതെ ക്രൈസ്തവജീവിതത്തില്‍ ചരിക്കുവാനും വളരുവാനും ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമ്മുടെ അനുദിനജീവിതത്തിന് സഹായിയായി, അമൂല്യ ദാനമായി ദൈവം പരിശുദ്ധാന്മാവിനെ നമുക്കു നൽകിയിരിക്കുന്നത്. ജീവിതത്തില്‍ നമ്മളെതന്നെ പരിശുദ്ധാന്മാവിന്റെ ഇടപെടലുകള്‍ക്കായി നാം അനുവദിക്കണം. നോമ്പിലെ ഈ ഞായറാഴ്ചയിൽ

പരിശുദ്ധ കന്യകാ മറിയം ഫാ. സ്റ്റെഫാനോഗോബി വഴി പഠിപ്പിച്ച പരിശുദ്ധാത്മാഭിഷേകത്തിനായുള്ള പ്രാർത്ഥന നമുക്കും ഉരുവിടാം: “പരിശുദ്ധാത്മാവേ, എഴുന്നള്ളി വരേണമേ, അങ്ങയുടെ പ്രിയ മണവാട്ടിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മദ്ധ്യസ്ഥതയാൽ എഴുന്നള്ളി വരേണമേ, ഞങ്ങളിൽ വന്നുവസിക്കണമേ.”

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment