വചനം മാംസമായി ഭൂമിയിൽ…
Advertisements
വചനം മാംസമായി ഭൂമിയിൽ
വസിച്ചു മാനവരൂപനായി
ഇന്നു ദിവ്യകാരുണ്യമായ്
ഇവിടെ ഓസ്‌തിയിൽ വാഴുന്നു… 2
ശിരസ്സു നമിച്ചീടാം നാഥനു സ്തുതികൾ പാടീടാം… 2
സ്തുതികൾ പാടീടാം…
അകലെയാകാതെ അരികിലാകാനായ്… 2
അഴിഞ്ഞു പോകുമി ജീവിതത്തിനു നിത്യതയരുളാൻ… 2
അദൃശ്യനായ് ഓസതിയിൽ വാണിടുന്നല്ലോ നാഥൻ
വാണിടുന്നല്ലോ…
ശിരസ്സു നമിച്ചീടാം…
വചനം മാംസമായി…
അവശനാകാതെ
പഥികരാം നമ്മൾ… 2
വിശപ്പു കൊണ്ടീ തീർത്ഥയാത്രയിൽ
തളർന്നു വീഴാതെ… 2
അനുദിനം ജീവനായ് തീർന്നിടുന്നല്ലോ നാഥൻ
തീർന്നിടുന്നല്ലോ…
ശിരസ്സു നമിച്ചീടാം…
വചനം മാംസമായി…
Advertisements
Advertisements

Leave a comment