Swargeeya Rajanam || Fr. Jerin Valiyaparambil MCBS || Kuncheria Thomas || Fr. Lalu Thadathilankal MSFS

Swargeeya Rajanam || Fr. Jerin Valiyaparambil MCBS || Kuncheria Thomas || Fr. Lalu Thadathilankal MSFS

Advertisements

സ്വർഗീയരാജനായ ഈശോയെ പാടിസ്തുതിക്കാം, ആരാധിക്കാം, മഹത്വപ്പെടുത്താം. തിയോഫിലസ് ഇൻവെൻഷൻസ് സ്നേഹപൂർവ്വം സമർപ്പിക്കുന്ന ഏറ്റവും പുതിയ ഗാനം. കേൾക്കുമല്ലോ. പങ്കുവക്കുമല്ലോ. നന്ദി.

Credits :
Lyrics: Kuncheria Thomas
Music & Vox: Fr. Jerin Valiyaparambil. MCBS
Orchestration: Suneesh Thomas
Flute: Joseph Madasserry
Mixing & mastering: Ninoy Varghese
Recordist: Abhijeeth
Recorded at: SM Studio, Thrissur
Video editing : Aljo Rajan
Camera& video: Ajay
Direction : Fr. Lalu Thadathilankal MSFS

സ്വർഗീയ രാജനാം ഈശോയേ അങ്ങയെ
സ്തുതി സ്തോത്രകീർത്തനത്താലെ ഞങ്ങൾ
ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു
ഭയഭക്തി ബഹുമാന പൂരിതരായ് (2)

കൃതജ്ഞതയർപ്പിക്കാൻ നിൻ സവിധേ ഞങ്ങൾ
നിൽക്കുന്നു നമ്ര ശിരസ്കരായി (2)
നന്ദിയാം പുഷ്പങ്ങൾ തൃപ്പാദേയർപ്പിച്ചു
വന്ദിച്ചിടുന്നു നിൻ തിരുവദനം (2)

അങ്ങേക്കു നൽകുവാൻ സ്വർണമോ വെള്ളിയോ
ഇല്ലായെൻ കറകളാം ഹൃദയമല്ലാതെ (2)
കാഴ്ചയർപ്പിച്ചീടാം തിരുസവിധേ അത്
പരിശുദ്ധ റൂഹയാൽ കഴുകേണമേ (2)

നീയെന്റെ ഭവനത്തിൽ വന്നുവസിക്കുവാൻ
യോഗ്യതയില്ലെനിക്കെന്റെ നാഥാ (2)
നീയൊന്നു കല്പിച്ചാൽ മതിയെന്റെയുള്ളിലെ
രോഗങ്ങളെല്ലാമേ സൗഖ്യമാകാൻ (2)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s