തപസ്സു ചിന്തകൾ 37

തപസ്സു ചിന്തകൾ 37

കുരിശ് ജീവൻ നൽകുന്ന വൃക്ഷം

“കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു.” വി. തെയഡോർ

ഈശോയുടെ വിശുദ്ധ കുരിശ് ജീവൻ പകർന്നു നൽകുന്ന വൃക്ഷമാണ്. യോഹന്നാൻ്റെ സുവിശേഷത്തിൽ കാൽവരിയിൽ ഉയർത്തപ്പെട്ട ഈശോ നിത്യജീവൻ പ്രദാനം ചെയ്യുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. ” മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ,

തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ” (യോഹന്നാന്‍ 3 : 14-16)

ആരോക്കെ ഈശോയുടെ കുരിശിനെ, കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശിനെ നോക്കുന്നുവോ അവരെല്ലാവരും ജീവൻ പ്രാപിക്കും. ഈശോ ജീവൻ്റെ നാഥനാണ് സ്വജീവൻ ദാനമായി നൽകിയാണ് പാപികളായ നമുക്ക് അവൻ രക്ഷ നേടിത്തന്നത്. കുരിശില്‍ കിടന്നുകൊണ്ടുള്ള അവിടുത്തെ എല്ലാ മൊഴികളിലും ജീവൻ്റെ സമൃദ്ധിയിലേക്കു നമ്മെ നയിക്കുന്ന ജീവമൊഴികളാണ്. കുരിശേകുന്ന തണൽ ജീവനിലേക്കും സമാധാനത്തിലേക്കും സുരക്ഷിതത്വത്തിലേക്കും നമ്മെ നയിക്കുന്നതാണ്. ആയതിനാൽ കുരിശിൻ്റെ തണലിൽ നമുക്കും അഭയം തേടാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment